സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ച് ഡോണള്‍ഡ് ട്രംപ്; 'ഇറാനെ നേരിടാനുള്ള പിന്തുണ വാഗ്ദാനം ചെയ്തു'

Published : Mar 01, 2026, 05:30 AM ISTUpdated : Mar 01, 2026, 05:39 AM IST
trump

Synopsis

സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ നേരിടാനുള്ള പിന്തുണയും ട്രംപ് സൗദിക്ക് വാഗ്ദാനം ചെയ്തു.

വാഷിങ്ടണ്‍: സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ നേരിടാനുള്ള പിന്തുണയും ട്രംപ് സൗദിക്ക് വാഗ്ദാനം ചെയ്തു. അതേസമയം, ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ അവകാശവാദവുമായി രംഗത്തെത്തി. ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യനെ വധിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ, ട്രംപിന്‍റെ അവകാശ വാദത്തിന് പിന്നാലെ ഖമനെയിയുടെ എക്സിൽ തിരിച്ചടിയുടെ സൂചന നൽകി പോസ്റ്റും പ്രത്യക്ഷപ്പെട്ടു. ഇമാൻ അലിയുടെ നാമത്തിൽ എന്നാണ് ഖമനെയിയുടെ എക്സ് പോസ്റ്റിലുള്ളത്. ഖമനെയി കൊല്ലപ്പെട്ടുവെന്ന ഇസ്രയേലിന്‍റെയും അമേരിക്കൻ പ്രസിഡന്‍റിന്‍റെയും വാദങ്ങള്‍ക്കിടെയാണ് ഖമനെയിയുടെ എക്സ് പോസ്റ്റ്. 

എന്നാൽ, ഖമനെയി കൊല്ലപ്പെട്ടന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഇസ്രയേലും അമേരിക്കയും. അമേരിക്കയുടെയും ഇസ്രയേലിന്റെയും അത്യാധുനിക ഇന്റലിജൻസ് സംവിധാനങ്ങളെയും ട്രാക്കിംഗ് സംവിധാനങ്ങളെയും മറികടക്കാൻ ഖമനേയിക്ക് കഴിഞ്ഞില്ലെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലിട്ട പോസ്റ്റിൽ അവകാശപ്പെടുന്നത്.ഇസ്രയേലുമായി ചേർന്ന് നടത്തിയ അതീവ രഹസ്യവും കൃത്യവുമായ നീക്കത്തിലൂടെയാണ് ഖമേനിയെ കണ്ടെത്തിയതെന്ന് ട്രംപ് അവകാശപ്പെട്ടു.ഖമനെയി മാത്രമല്ല, അദ്ദേഹത്തോടൊപ്പം ഇറാന്റെ സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്ന മറ്റ് മുതിർന്ന നേതാക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ട്രംപ് വെളിപ്പെടുത്തി. ഇതോടെ ഇറാന്‍റഖെ ഭരണനേതൃത്വം പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഖമേനിയുടെ മരണം ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇറാന്റെ സൈന്യത്തോടും പോലീസിനോടും ആയുധം വെച്ച് കീഴടങ്ങാനും ഭരണകൂടത്തെ താഴെയിറക്കാൻ ജനങ്ങളെ സഹായിക്കാനും ട്രംപ് ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യൻ ഇല്ലാതായെന്ന് ട്രംപ്, ഖമനേയി കൊല്ലപ്പെട്ടെന്ന വാദം തള്ളി ഇറാൻ
ഓപ്പറേഷൻ എപിക് ഫ്യൂറി, ഇറാന്റെ ആണവ-മിസൈൽ ശേഷി ഇല്ലാതാക്കാനുള്ള നടപടി, അമേരിക്ക യുഎന്നിൽ; കുട്ടികളടക്കം 100 ലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടുവെന്ന് ഇറാൻ