
ദില്ലി: രാജ്യ തലസ്ഥാനത്തുണ്ടായ കലാപത്തെ അപലപിച്ച് അമേരിക്കന്‍ നേതാക്കള്‍. ഇന്ത്യയില്‍ നടക്കുന്ന മതപരമായ അസഹിഷ്ണുതയും ആക്രമണവും ഭീതിപ്പെടുത്തുന്നതാണെന്ന് അമേരിക്കയിലെ ജനപ്രതിനിധിയായ പ്രമീള ജയപാല്‍. ലോകം നിങ്ങളെ കാണുന്നുണ്ട്. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങളും വിവേചനങ്ങളും വിഭജനങ്ങളും ജനാധിപത്യം വച്ചുപൊറുപ്പിക്കരുതെന്ന് പ്രമീള ജയപാല്‍ ട്വീറ്റില്‍ ആവശ്യപ്പെടുന്നു.
ദില്ലിയിലെ കലാപത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ട ദ ന്യൂയോര്‍ക്ക് ടൈസിന്‍റെ വാര്‍ത്തയോടൊപ്പമാണ് പ്രമീള ജയപാലിന്‍റെ ട്വീറ്റ്. ജമ്മുകശ്മീരിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം തയ്യാറാക്കിയ വ്യക്തിയാണ് പ്രമീള ജയപാല്‍. ദില്ലിയിലെ കലാപം ധാര്‍മ്മിക നേതൃത്വത്തിന്‍റെ പരാജയമെന്നാണ് യുഎസ് കോണ്‍ഗ്രസ് പ്രതിനിധി അലന്‍ ലോവെന്തല്‍ പ്രതികരിച്ചത്. സെനറ്റര്‍ എലിസബത്ത് വാരനും ദില്ലിയിലെ കലാപത്തെ ശക്തമായി അപലപിച്ചു.
ജനാധിപത്യ പങ്കാളിയായ ഇന്ത്യയുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്. എന്നാല്‍ മത സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവ പാലിക്കപ്പെടണം. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള അക്രമം പ്രോല്‍സാഹിപ്പിക്കപ്പെടാവുന്നതല്ലെന്ന് എലിസബത്ത് വാറന്‍ പ്രതികരിച്ചു.
യുഎസ് കോണ്‍ഗ്രസ് നേതാവ് റഷീദ ത്ലയ്ബ് ദില്ലി കലാപത്തിനെതിരെ ശക്തമായി പ്രതികരിച്ചു. ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചു. എന്നാല്‍ ദില്ലിയില്‍ വംര്‍ഗീയ സംഘര്‍ഷം നടക്കുന്നതാണ് യഥാര്‍ത്ഥ സംഭവം. മുസ്‍ലിംമുകളെ ലക്ഷ്യമിട്ടാണ് അക്രമം. ഇന്ത്യയില്‍ മുസ്‍ലിമുകള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നിശബ്ദരായി ഇരിക്കാനാവില്ലെന്ന് റഷീദ പറയുന്നു. പ്രസിഡന്‍റ് ട്രംപ് ദില്ലിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ വര്‍ഗീയ സംഘര്‍ഷത്തില്‍ പതിനൊന്ന് പേര്‍ ദില്ലി പരിസരത്ത് കൊല്ലപ്പെട്ടുവെന്നായിരുന്നു ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam