
വാഷിങ്ടണ്‍: ഇരട്ട സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ 15 വര്‍ഷത്തെ തടവ്. കൊലപാതകത്തിന് വിചിത്ര വാദമുന്നയിച്ച പ്രതി നേരത്തെ ജനശ്രദ്ധ നേടിയിരുന്നു. തന്റെ ഇരട്ട സഹോദരിയായ മേഖനെ കൊല്ലുന്ന സംഭവം സ്വപ്നമാണെന്നാണ് കരുതിയതെന്നാണ് പ്രതി പറയുന്നതെന്ന് ഫോക്സ് 26 ഹസ്റ്റണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെഞ്ചമിന്‍ എലിയട്ട് എന്ന യുവാവാണ് കേസിലെ പ്രതി.
2021 സെപ്തംബർ 29-ന് ആണ് കേസിന് ആസ്പദമായ സംഭവം. അന്ന് പ്രതിയുടെ പ്രായം 17 വയസായിരുന്നു. ഇരട്ട സഹോദരിയെ ഇയാള്‍ കത്തി കൊണ്ട് കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തന്റെ മുറിയിലാണ് തലേന്ന് രാത്രി കിടന്നുറങ്ങിയതെന്നും എന്നാല്‍ എഴുന്നേറ്റപ്പോള്‍ മേഖന്റെ മുറിയില്‍ അവളുടെ കഴുത്തിൽ കത്തിയുമായി കുത്തി നിന്ന അവസ്ഥയിലായിരുന്നുവെന്നും ബെഞ്ചമിൻ എലിയട്ട് പറഞ്ഞു. ഉണര്‍ന്നപ്പോള്‍, താന്‍ സ്വപ്നം കാണുകയല്ലെന്ന് തിരിച്ചറിഞ്ഞയുടൻ കത്തി നീക്കം ചെയ്യുകയും സഹോദരിക്ക് സിപിആര്‍ നല്‍കുകയുമായിരുന്നുവെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്.
സംഭവസ്ഥലത്തേക്ക് ആളുകള്‍ എത്തിയപ്പോള്‍ പ്രതി മേഖന് സിപിആര്‍ നല്‍കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഒന്നിലധികം കുത്തേറ്റ മേഖന്‍ മരണത്തിന് കീഴടങ്ങി. സഹോദരിയെ കൊല ചെയ്ത താന്‍ ഒരു വിധത്തിലുമുള്ള ബഹുമാനവും അര്‍ഹിക്കുന്നില്ലെന്ന് പ്രതി കോടതി മുറിയില്‍ വച്ച് പറഞ്ഞു. ബോധം വന്നപ്പോള്‍ പരിഭ്രാന്തനായി, കത്തി താഴെയിട്ട് തലയിണ കൊണ്ട് രക്തസ്രാവം നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും തന്റെ മൊബൈലില്‍ നിന്ന് 911 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കുകയായിരുന്നുവെന്നും ബെഞ്ചമിന്‍ എലിയട്ട് പറഞ്ഞു.
ഉറക്കത്തിൽ നടക്കുക, വിചിത്രമായി പെരുമാറുക എന്നീ ലക്ഷണങ്ങളുള്ള പാരാസോമ്നിയാസ്-സ്ലീപ്പ് ഡിസോർഡേഴ്സ് ഉള്ളയാളാണ് ഇതെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. ജൂറി തെറ്റായ വിധിയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചെന്നാണ് കരുതുന്നതെന്ന് ഇയാളെ പരിശോധിച്ച ന്യൂറോളജിസ്റ്റ് ഡോ. ജെറാൾഡ് സിമ്മൺസ് പറഞ്ഞതായി എബിസി 13 റിപ്പോര്‍ട്ട്.
സ്വന്തം മരണം പ്രവചിച്ച് ചൈനീസ് ജ്യോതിഷി; പ്രവചനം സത്യമായി, പക്ഷേ കൊലപാതകം, മുന്‍ കാമുകി അറസ്റ്റില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam