
വാഷിങ്ടൺ: പൊള്ളുന്ന വെയിലിൽ കാറിനുള്ളിൽ നാല് മക്കളെ പൂട്ടിയിട്ട് സെക്സ് ടോയ് ഷോപ്പിൽ കയറി മണിക്കൂറകൾ ചെലവഴിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കിൽ മാഡിസൺ സ്ട്രീറ്റിന് സമീപത്താണ് സംഭവം. കാറിനുള്ളിൽ 2, 3, 4, 7ഉം വയസുള്ള നാല് മക്കളെ പൂട്ടിയിട്ട് അടുത്തുള്ള സെക്സ് ടോയ് ഷോപ്പിൽ കയറി ഒരു മണിക്കൂറോളം ചെലവിട്ട അസെൻസിയോ ലാർഗോ എന്ന 38 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കനത്ത ചൂടിൽ എസി പോലുമിടാതെയാണ് യുവാവ് കാറിനുള്ളിൽ കുട്ടികളെ പൂട്ടിയിട്ട് കറങ്ങാനിറങ്ങിയത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പാർക്കിങ്ങിൽ ഒറ്റപ്പെട്ട ഒരു കാർ കിടക്കുന്ന് ശ്രദ്ധയിൽപ്പെട്ട പൊലീസ് പരിശോധിച്ചപ്പോഴാണ് പൊള്ളുന്ന ചൂടിൽ അസ്വസ്ഥരായി കിടക്കുന്ന നാല് കുട്ടികളെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ പിതാവിനെ കസ്റ്റഡിയിലെടുക്കുന്നത്. കുട്ടികളെ കാറിനുള്ളിൽ നിന്നും പുറത്തെടുക്കുന്ന സമയത്ത് 51.6 ഡിഗ്രി സെൽഷ്യസ് ആണ് ഉണ്ടായിരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ന്യൂയോർക്ക് 24-ആം സ്ട്രീറ്റിനും മാഡിസൺ സ്ട്രീറ്റിനും സമീപമുള്ള ഒരു വ്യാപാര സ്ഥാപനത്തിന്റെ പാർക്കിംഗിലാണ് പൊലീസ് ഉദ്യോഗസ്ഥർ കുട്ടികളെ കാറിനുള്ളിൽ കണ്ടെത്തിയത്. കനത്ത ചൂടിൽ അടച്ചിട്ട കാറിനുള്ളിൽ കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു.തൊലിയുടെ നിറം മാറകയും, അവശരായുമാണ് കുട്ടികളെ കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കാറിന്‍റെ എഞ്ചിൻ ഓഫ് ആയിരുന്നു. ഡോർ വിൻഡോകൾ പൂർണമായും അടച്ചിട്ട നിലയിലായിരുന്നു. കുട്ടികൾക്ക് ശ്വാസമെടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കുട്ടികളുടെ പിതാവ് അസെൻസിയോ ലാർഗോ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam