ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേർക്ക് മഞ്ഞുകട്ട എറിഞ്ഞ കുട്ടികൾക്ക് നേരെ വെടിയുതിർത്തു

By Web TeamFirst Published Jan 8, 2020, 9:00 AM IST
Highlights

പരിക്കേറ്റെങ്കിലും കുട്ടികളുടെ ജീവന് അപായമില്ലെന്ന് മിൽവാക്കീ പൊലീസ് പ്രസ്താവനയിൽ പറയുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. 
 

യുഎസ്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേർക്ക് മഞ്ഞുകട്ട വാരിയെറിഞ്ഞതിന് കുട്ടികൾക്ക് നേരെ വെടിയുതിർത്തതായി പൊലീസ് റിപ്പോർട്ട്. ഇയാളക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് വിസ്കോൻസിൻ പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ആഴ്ചയാണ് സംഭവം. പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയുടെയും പതിമൂന്ന് വയസ്സുള്ള ആൺകുട്ടിയുടെയും നേരെയാണ് ഇയാൾ  നിറയൊഴിച്ചത്. പരിക്കേറ്റെങ്കിലും കുട്ടികളുടെ ജീവന് അപായമില്ലെന്ന് മിൽവാക്കീ പൊലീസ് പ്രസ്താവനയിൽ പറയുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. 

സുലൈമാനി വധത്തെ പിന്തുണച്ച് ബ്രിട്ടന്‍; ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം...
 

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വെടിയേറ്റ രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കൂട്ടം കുട്ടികളാണ് ഓടിക്കൊണ്ടിരുന്ന കാറിന് നേർക്ക് മഞ്ഞുകട്ടകൾ വാരിയെറിഞ്ഞുകൊണ്ടിരുന്നത്. ചെറിയ പന്തിന്റെ രൂപത്തിലുള്ള മഞ്ഞുകട്ടകൾ കാറിന്റെ ചില്ലിൽ വന്ന് തട്ടിയതിനെ തുടർന്ന് ഡ്രൈവർ വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന്  പൊലീസ് പറഞ്ഞു. എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിച്ചാൽ അറിയിക്കാനും പൊലീസ് അഭ്യർത്ഥിച്ചിരിക്കുന്നു. 

കാസിം സൊലേമാനിയുടെ വിലാപയാത്രക്കിടെ ദുരന്തം; തിക്കിലും തിരക്കിലും 35 മരണം ...
 

click me!