അമേരിക്കയുടെ പുതിയ തീരുവ നീക്കം: ഉയർന്ന തീരുവ താങ്ങാനാകില്ല, ആശങ്ക പങ്കിട്ട് കയറ്റുമതിക്കാരുടെ സംഘടന

Published : Sep 20, 2026, 07:08 AM IST
trump

Synopsis

ബദൽ ക്രൂഡ്ഓയിൽ ഉറവിടങ്ങൾ കണ്ടെത്താനാകുമോയെന്ന് വിശദീകരിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിദേശകാര്യമന്ത്രിയുടെ ഐക്യരാഷ്ട്ര സഭ പ്രസംഗത്തിലും ജി 20 യോഗത്തിലും നിലപാട് വ്യക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

വാഷിം​ഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിൽ ആശങ്കയോടെ ഇന്ത്യൻ കയറ്റുമതി രംഗം. ഉയർന്ന തീരുവ താങ്ങാനാവില്ലെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ അറിയിച്ചു. കയറ്റുമതി പൂർണ്ണമായും നിലയ്ക്കും. റഷ്യൻ എണ്ണയുടെ വിതരണം വെട്ടിക്കുറച്ചാൽ റിഫൈനറികളുടെ ലാഭത്തെയും ബാധിക്കും. പ്രതിസന്ധി പരിഹരിക്കാൻ എണ്ണ വാങ്ങുന്നതിൽ നിശ്ചിത ക്വാട്ട നിശ്ചയിക്കണമെന്നും ആവശ്യമുയരർന്നിട്ടുണ്ട്.

അതേ സമയം, രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തി. പ്രധാനമന്ത്രിയും,വിദേശകാര്യമന്ത്രിയും പ്രത്യാഘാതമെന്തെന്ന് വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മോദി ട്രംപ് ബന്ധം പൊള്ളയാണെന്ന് തെളിഞ്ഞു. ബദൽ ക്രൂഡ്ഓയിൽ ഉറവിടങ്ങൾ കണ്ടെത്താനാകുമോയെന്ന് വിശദീകരിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിദേശകാര്യമന്ത്രിയുടെ ഐക്യരാഷ്ട്ര സഭ പ്രസംഗത്തിലും ജി 20 യോഗത്തിലും നിലപാട് വ്യക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയുമായുള്ള സമാധാന ധാരണ പുനസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇറാൻ; പാക് ആഭ്യന്തര മന്ത്രി ഇറാനിലേക്ക്
റഷ്യൻ എണ്ണ ഇറക്കുമതിക്ക് 100% തീരുവയ്ക്കുള്ള യുഎസ് നീക്കത്തിനെതിരെ ആഗോള വേദികളിൽ കടുത്ത നിലപാടറിയിക്കാൻ ഇന്ത്യ; ട്രംപ്-ഷീ ചർച്ചയും നിർണായകം