യുദ്ധത്തിനിടെ ഇസ്രയേലിന് കോടിക്കണക്കിന് ഡോളറിന്റെ സഹായവുമായി അമേരിക്ക 

Published : Oct 21, 2023, 12:40 PM ISTUpdated : Oct 21, 2023, 12:43 PM IST
യുദ്ധത്തിനിടെ ഇസ്രയേലിന് കോടിക്കണക്കിന് ഡോളറിന്റെ സഹായവുമായി അമേരിക്ക 

Synopsis

ഇസ്രയേൽ-പലസ്തീൻ സമാധാന ശ്രമങ്ങൾക്കിടെയാണ് ഇത്രയും വലിയ തുക സൈനിക സഹായമായി യുഎസ് അനുവദിച്ചതെന്നും ശ്രദ്ധേയം.

വാഷിങ്ടൺ: ഇസ്രയേൽ-ഹമാസ് യുദ്ധം മൂർച്ചിക്കുന്നതിനിടെ ഇസ്രായേലിന് വൻ സാമ്പത്തിക സഹായ വാ​ഗ്ദാനവുമായി അമേരിക്ക. 105 ബില്യൺ ഡോളറാണ് (1.17 ലക്ഷം കോടി രൂപ)  പ്രതിരോധത്തിനായി ഇസ്രായേലിന് അമേരിക്ക അനുവദിക്കുമെന്ന് അറിയിച്ചത്. ഇസ്രയേൽ-പലസ്തീൻ സമാധാന ശ്രമങ്ങൾക്കിടെയാണ് ഇത്രയും വലിയ തുക സൈനിക സഹായമായി യുഎസ് അനുവദിച്ചതെന്നും ശ്രദ്ധേയം. അമേരിക്കയുടെ സഖ്യകക്ഷികൾക്കുള്ള പിന്തുണ ശക്തിപ്പെടുന്നതിന്റെ ഭാ​ഗമായാണ് ഇരു രാജ്യങ്ങൾക്കും ഫണ്ട് അനുവദിച്ചതെന്ന് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു. അമേരിക്കക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സഹായം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മെക്സിക്കോയുമായുള്ള അതിർത്തി ശക്തിപ്പെടുത്താനും കുടിയേറ്റം തടയാനും കൂടുതൽ പണം അനുവദിച്ചു. അതിർത്തി സുരക്ഷക്കായി 14 ബില്ല്യൺ ഡോളറാണ് ചെലവാക്കുന്നത്. റഷ്യയുമായുള്ള യുദ്ധത്തിനിടെ യുക്രൈന് സഹായമായി 61.4 ബില്യൺ ഡോളറും അനുവദിക്കാൻ നിർദേശമുണ്ട്. 

അതേസമയം, ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്‍മാരായ അമ്മയെയും മകളെയും വിട്ടയച്ചെന്ന് ഹമാസ് അറിയിച്ചു. മാനുഷിക പരിഗണനയുടെ പേരിലാണ് രണ്ടുപേരെയും മോചിപ്പിച്ചതെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് മോചന തീരുമാനം. 59കാരി ജൂഡിത്ത് റാനന്‍, 18കാരി മകള്‍ നേറ്റലി റാനന്‍ എന്നിവരെയാണ് ഗാസയിലെ റെഡ് ക്രോസ് സംഘത്തിനാണ് ഹമാസ് കൈമാറിയത്. ശേഷം ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ ഇവരെ എത്തിച്ചു.

Read More.... ഗാസയിലെ പരിക്കുകള്‍ നാടകം? രക്തം പൂശി സഹതാപം പിടിച്ചുപറ്റാന്‍ ശ്രമം, സത്യമോ ഞെട്ടിക്കുന്ന വീഡിയോ- Fact Check

ഇരുവരെയും മോചിപ്പിച്ച വിവരം അമേരിക്കയും സ്ഥിരീകരിച്ചു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം ഹമാസ് തടവിലാക്കിയ രണ്ട് പേരും നിലവില്‍ ഇസ്രയേല്‍ അധികൃതരുടെ സംരക്ഷണയിലാണ്. യുഎസ് എംബസിയില്‍ നിന്നുള്ള സംഘം ഇരുവരെയും ഉടന്‍ നേരില്‍ കാണുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഗർഭപാത്രമുണ്ടെങ്കിൽ നിങ്ങളൊരു സ്ത്രീയാണ്, ഇല്ലെങ്കിൽ സ്ത്രീയാകില്ല'; പുതിയ വിവാദത്തിന് തിരി കൊളുത്തി എലോൺ മസ്ക്
'ഇതാരുടെ പണം?'; വീണുകിട്ടിയ നോട്ടുകൾ ഉയ‍ർത്തി പാക് പാർലമെന്‍റ് സ്പീക്ക‍ർ ചോദിച്ചപ്പോൾ ഒരുമിച്ച് കൈ ഉയർത്തിയത് 12 എംപിമാർ, പക്ഷേ...