'കഞ്ചാവ് കൈവശം വെക്കുന്നത് വലിയ കുറ്റമല്ല'; ശിക്ഷിക്കപ്പെട്ട എല്ലാവർക്കും മാപ്പ് നൽകി ജോ ബൈഡൻ

Published : Oct 07, 2022, 10:11 AM ISTUpdated : Oct 07, 2022, 10:18 AM IST
'കഞ്ചാവ് കൈവശം വെക്കുന്നത് വലിയ കുറ്റമല്ല'; ശിക്ഷിക്കപ്പെട്ട എല്ലാവർക്കും മാപ്പ് നൽകി ജോ ബൈഡൻ

Synopsis

വിനോദത്തിനോ മെഡിക്കൽ ആവശ്യങ്ങൾക്കോ കഞ്ചാവ് കൈവശം വെക്കുന്നതിന് ചില സ്റ്റേറ്റുകൾ  അനുമതി നൽകിയിട്ടുണ്ട്.

വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാർക്ക് മാപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ്. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിന്റെ പ്രധാന ചുവടുവെപ്പായാണ് നീക്കം. ഇടക്കാല തെഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം പാലിച്ചത്.  മരിജുവാന കൈവശം വെച്ച കുറ്റത്തിന് ശിക്ഷിപ്പെട്ട എല്ലാവർക്കും മാപ്പ് നൽകുന്നതായി ജോ ബൈഡൻ പ്രഖ്യാപിച്ചു. കഞ്ചാവ് കടത്ത്, വിൽപന, പ്രായപൂർത്തിയാകാത്തവരുടെ ഉപയോ​ഗം തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട എല്ലാവരെയും വെറുതെ സ്റ്റേറ്റ് ​ഗവർണർമാരോടും പ്രസിഡന്റ് അഭ്യർഥിച്ചു. അതേസമയം, കഞ്ചാവ് പൂർണമായി നിയമവിധേയമാക്കുന്നതിനെക്കുറിച്ച് ബൈഡൻ മൗനം പാലിച്ചു. 2019-ൽ ജനസംഖ്യയുടെ 18 ശതമാനമെങ്കിലും ഉപയോഗിച്ചതായി സർക്കാർ രേഖകളിൽ കണക്കാക്കുന്ന വസ്തു കൈവശം വെച്ചതിന് ശിക്ഷിക്കപ്പെടുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദത്തിനോ മെഡിക്കൽ ആവശ്യങ്ങൾക്കോ കഞ്ചാവ് കൈവശം വെക്കുന്നതിന് ചില സ്റ്റേറ്റുകൾ  അനുമതി നൽകിയിട്ടുണ്ട്. മാപ്പ് നൽകിയതിനു പുറമേ, കഞ്ചാവ് അപകടകരമായ വസ്തുവാണോ എന്ന കാര്യത്തിൽ തീരുമാനം പുനപരിശോധിക്കാൻ നിയമ, ആരോഗ്യ വകുപ്പുകൾക്കും ബൈഡൻ നിർദ്ദേശം നൽകി.

വാഷിംഗ്ടണിൽ മാത്രം നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ദയാഹർജി നൽകും. കഞ്ചാവ് കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട നിയമം 6,500 ഓളം ആളുകളെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം, അയർലൻഡിൽ പഠിക്കാനെത്തിയ ഇന്ത്യൻ യുവാവ് കുറ്റക്കാരൻ, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ
'ഇവിടെ ഞാൻ പീഡിപ്പിക്കപ്പെടുന്നു, നാട്ടിൽ വരണം'; കാമുകനെ വിവാഹം കഴിയ്ക്കാൻ പാകിസ്ഥാനിൽ പോയ യുവതിയുടെ ഓഡിയോ പ്രചരിക്കുന്നു