നല്ല പുരോഗതിയുണ്ടെന്ന് ഡോണൾഡ് ട്രംപ്, 15 നിർദേശങ്ങളടങ്ങിയ ശുപാർശ ഇറാന് കൈമാറിയതായി സൂചന; യുദ്ധം അവസാനിക്കുമോ?

Published : Mar 25, 2026, 07:29 AM IST
donald trump on iran

Synopsis

ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ പുരോഗതിയുണ്ടെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടപ്പോൾ, അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇതിനിടെ, പശ്ചിമേഷ്യയിലേക്ക് ആയിരക്കണക്കിന് സൈനികരെ കൂടി അയക്കാൻ അമേരിക്ക ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ മികച്ച പുരോഗതി കൈവരിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇതിൻ്റെ ഭാഗമായി 15 നിർദേശങ്ങൾ അടങ്ങിയ ശുപാർശ അമേരിക്ക ഇറാന് കൈമാറിയതായി റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലുള്ളവർക്ക് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇതിനായി ശരിയായ നേതാക്കളുമായാണ് ചർച്ച നടക്കുന്നതെന്നുമാണ് അമേരിക്ക വ്യക്തമാക്കിയിട്ടുള്ളത്.

എന്നാൽ നേരിട്ടുള്ള ചർച്ചകൾ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ഇറാൻ അമേരിക്കയുടെ വാദം തള്ളി. അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും, ട്രംപിൻ്റേത് വെറും വ്യാജ വാർത്ത ആണെന്നും ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് പറഞ്ഞു. അതേസമയം പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കുന്നതിൻ്റെ ഭാഗമായി അമേരിക്ക ആയിരക്കണക്കിന് സൈനികരെ കൂടി മേഖലയിലേക്ക് അയക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. യുഎസ് ആർമിയുടെ എലൈറ്റ് വിഭാഗമായ '82-ാം എയർബോൺ ഡിവിഷനിലെ' സൈനികരെയാണ് അയക്കുന്നത്. നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ നിന്നുള്ള മൂവായിരത്തോളം സൈനികർ ഇതിൽ ഉൾപ്പെടുമെന്നാണ് സൂചന. ഇറാനിലേക്ക് നേരിട്ട് സൈനികരെ അയക്കാൻ തീരുമാനിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചാന്ദ്ര പദ്ധതിയിൽ അടിമുടി മാറ്റങ്ങളുമായി അമേരിക്ക, ചന്ദ്രനിൽ ഗവേഷണ നിലയം സ്ഥാപിക്കാനൊരുങ്ങി നാസ
പശ്ചിമേഷ്യയിലേക്ക് അമേരിക്ക വിന്യസിക്കുന്നത് ആയിരക്കണക്കിന് സൈനികരെയെന്ന് റിപ്പോ‍ർട്ട്