
വാഷിംഗ്ടൺ:ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന നിർണായക ബിൽ യു.എസ്. സെനറ്റ് പാസാക്കി. റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങളെ ലക്ഷ്യമിടുന്ന ബിൽ ഇനി ജനപ്രതിനിധി സഭയുടെ പരിഗണനയിലേക്ക് പോകും. യുഎസ് സെനറ്റ് പാസാക്കിയ ബിൽ ജനപ്രതിനിധി സഭയുടെ അംഗീകാരം കൂടി നേടിയാൽ ഇന്ത്യ-അമേരിക്ക വ്യാപാരബന്ധത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്ന നിയമമായിരിക്കും ഇത്. 100 ശതമാനം വരെ തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് ആശങ്ക.അതിനിടെ പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ചരക്ക് വ്യാപാരം സുഗമമാക്കാൻ ഇന്ത്യയിലേക്ക് റെയിൽപാത ആലോചിച്ച് റഷ്യ. ഹോർമൂസിലെയും തുര്ക്കി യിലെ ബോസ്ഫറസ് കടലിടുക്കിലുമുള്ള യുദ്ധ സാഹചര്യവും സുരക്ഷ ഭീഷണിയും ഒഴിവാക്കി വ്യാപാരം സുഖമമാക്കാൻ ഒരു പുതിയ പാത വേണം. അതിനുള്ള സാധ്യതകൾ റഷ്യ ഇപ്പോൾ പരിശോധിക്കുകയാണ്.
ഹോർമൂസിലെയും തുര്ക്കി യിലെ ബോസ്ഫറസ് കടലിടുക്കിലുമുള്ള യുദ്ധ സാഹചര്യവും സുരക്ഷ ഭീഷണിയും ഒഴിവാക്കി വ്യാപാരം സുഖമമാക്കാൻ ഒരു പുതിയ പാതയ്ക്കാണ് റഷ്യ ലക്ഷ്യമിടുന്നത്. അതിനുള്ള സാധ്യതകൾ റഷ്യ പരിശോധിക്കുന്നുണ്ട്. ഒരു അഭിമുഖത്തിൽ റഷ്യൻ ഉപ പ്രധാനമന്ത്രി മരറ്റ് ഖുസ്നലിൻ ആണ്പ ഇക്കാര്യങ്ങൾ വിശദമാക്കിയത്. തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെയാണ് പാത കടന്നുപോകുക. വ്യാപാരം എന്ന് പറയുമ്പോൾ റഷ്യ പ്രധാനമായും ലക്ഷ്യമിടുന്നത് ക്രൂഡ് ഓയിൽ വിൽപനയാണ്.
പാത നിലവിൽ വന്നാൽ യുദ്ധ ഭീഷണി ഉണ്ടായാലും ഊർജ മേഖലയില്‍ പ്രതിസന്ധിയിലാകില്ല. നിലവിൽ ഹോർമൂസ് അടച്ചപ്പോൾ തന്നെ ലോകത്ത് എണ്ണ വ്യാപാരത്തിൽ 25 ശതമാനവും എൽഎൻജി വ്യാപാരത്തിൽ 20 ശതമാനവും കുറവ് വന്നിരുന്നു. ഇത്തരത്തിലുണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കുകയാണ് പുതിയ പാതയുടെ ലക്ഷ്യം. എന്നാൽ ഇത് ഇപ്പോൾ ഒരു നിർദ്ദേശം മാത്രമായാണ് ഉയർന്നിരിക്കുന്നത്. എത്ര കിലോമീറ്ററാണ് റെയിൽപാത. നിർമാണത്തിന്റെ ചെലവ് രാജ്യങ്ങൾ പങ്കിടുമോ?, എന്നത്തേക്ക് കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിടുന്നു തുടങ്ങിയ കാര്യങ്ങളിൽ ഒന്നും തീരുമാനമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam