ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ അമേരിക്ക; 'ഷാഡോ ബാങ്കിംഗ്' ശൃംഖലയെ തകര്‍ക്കാൻ ലക്ഷ്യമിട്ട് 35 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

Published : Apr 29, 2026, 05:58 AM IST
 iran us peace talks mojtaba khamenei approval ceasefire islamabad negotiations jd vance

Synopsis

ആയുധം കൊണ്ട് തോൽപ്പിക്കാനാകാതെ വന്നതോടെ ഇറാനെ സാമ്പത്തികമായി ഞെരുക്കി മെരുക്കാനുള്ള ശ്രമത്തിൽ അമേരിക്ക. ഇറാനെതിരായ ഉപരോധം ലംഘിക്കാൻ സഹായിച്ച 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയെന്ന് അമേരിക്ക വ്യക്തമാക്കി

ടെഹ്റാൻ: ആയുധം കൊണ്ട് തോൽപ്പിക്കാനാകാതെ വന്നതോടെ ഇറാനെ സാമ്പത്തികമായി ഞെരുക്കി മെരുക്കാനുള്ള ശ്രമത്തിൽ അമേരിക്ക. ഇറാനെതിരായ ഉപരോധം ലംഘിക്കാൻ സഹായിച്ച 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാന്‍റെ 'ഷാഡോ ബാങ്കിംഗ്' ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ടാണ് യുഎസ് ട്രഷറി വകുപ്പിന്‍റെ നടപടി. ഭീകരവാദ പ്രവർത്തനങ്ങൾക്കും ഉപരോധങ്ങൾ മറികടക്കാനുമായി കോടിക്കണക്കിന് ഡോളർ കൈമാറാൻ ഈ ശൃംഖല ഇറാനെ സഹായിച്ചുവെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഇറാന്റെ സായുധ സേനയ്ക്കും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനും അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങൾ ഉപയോഗിക്കാൻ സഹായം നൽകുന്ന ശൃംഖലകളെയാണ് ലക്ഷ്യമിടുന്നത്. അനധികൃത എണ്ണ വിൽപ്പനയിലൂടെ പണം സ്വീകരിക്കുന്നതിനും, മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങുന്നതിനും ഈ ശൃംഖല സഹായിച്ചിരുന്നുവന്ന് യുഎസ് ആരോപിക്കുന്നു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്കായി ഇറാൻ സർക്കാരിനോ ഐആർജിസിക്കോ 'ടോൾ' നൽകുന്ന കമ്പനികൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.

ഇറാന്റെ സൈന്യത്തിന് ആവശ്യമായ സാമ്പത്തിക സഹായം എത്തിക്കുന്നതിൽ ഈ ഷാഡോ ബാങ്കിംഗ് സംവിധാനം വലിയ പങ്കുവഹിക്കുന്നുവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് കുറ്റപ്പെടുത്തി. ഇത് മധ്യേഷ്യയിലെ സമാധാനം തകർത്തുവെന്നും കുറ്റമുണ്ട്. ഉപരോധം ഏർപ്പെടുത്തിയതോടെ, പട്ടികയിലുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കയിലുള്ള സ്വത്തുക്കൾ മരവിപ്പിക്കപ്പെടും. അവരുമായി ഇടപാടുകൾ നടത്തുന്നതിൽ നിന്ന് അമേരിക്കൻ പൗരന്മാരെയും സ്ഥാപനങ്ങളെയും വിലക്കുകയും ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്
വിവാഹ ജീവിതത്തിലെ വിശ്വസ്തതയുടെ പ്രചാരകൻ, പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി ബന്ധം, വിവാഹം ചെയ്തത് നിരവധി സ്ത്രീകളെ, 62കാരനായ പാസ്റ്റർ അറസ്റ്റിൽ