പീഡനക്കേസില്‍ 958 കോടി നഷ്ടപരിഹാരം; യൂനിവേഴ്‌സിറ്റി ഡോക്ടറുടെ ലൈംഗിക പീഡനം, ഒടുവില്‍ തീരുമാനം

Published : Jun 04, 2026, 05:28 PM IST
Student

Synopsis

നൂറു കണക്കിന് കായിക താരങ്ങളാണ് ഡോക്ടര്‍ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. മെഡിക്കല്‍ പരിശോധനകളുടെ മറവില്‍ ബലാത്സംഗം, വിദ്യാര്‍ത്ഥികളുടെ ജനനേന്ദ്രിയങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കുക, ഒളിഞ്ഞുനോക്കുക, എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്.

 

വാഷിംഗ്ടണ്‍: പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായ ലൈംഗിക പീഡന പരാതികളില്‍ ഇരകളായ 280 വിദ്യാര്‍ത്ഥികള്‍ക്ക് 958 കോടി രൂപ (100 മില്യന്‍ ഡോളര്‍) നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനിച്ച് അമേരിക്കന്‍ സര്‍വകലാശാല. പ്രശസ്തമായ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയാണ് കാമ്പസ് ഡോക്ടര്‍ വിദ്യാര്‍ത്ഥികളെ ലൈമഗികമായി പീഡിപ്പിച്ച കേസില്‍ വന്‍തുക നഷ്ടപരിഹാരമായി നല്‍കാന്‍ സമ്മതിച്ചത്. ഇരകളുടെ അഭിഭാഷകനും സര്‍വകലാശാല അധികൃതരും നടത്തിയ ചര്‍ച്ചകളിലാണ് നഷ്ടപരിഹാരത്തിന് തീരുമാനമായത്.

280 മുന്‍ വിദ്യാര്‍ത്ഥികളാണ് ആരോപണവുമായി രംഗത്തുവന്നത്. ഇവരില്‍ 279 പേരുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ സര്‍വ്വകലാശാല ബോര്‍ഡ് അംഗീകരിച്ചു. വര്‍ഷങ്ങളായി നടന്നുവന്ന നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ഈ തീരുമാനം. ഒത്തുതീര്‍പ്പ് പൂര്‍ണ്ണമായികഴിഞ്ഞാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെക്കുമെന്ന് സര്‍വ്വകലാശാലയും ഇരകളുടെ അഭിഭാഷകനും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

1978 മുതല്‍ 1998 വരെയുള്ള കാലയളവിലാണ് ഈ പീഡനങ്ങള്‍ നടന്നത്. മുന്‍ കാമ്പസ് ഡോക്ടറും പ്രൊഫസറുമായിരുന്ന റിച്ചാര്‍ഡ് സ്‌ട്രോസ് ഇവിടെയുള്ള അത്‌ലറ്റിക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്തത് ഈ കാലയളവിലാണ്. നൂറു കണക്കിന് കായിക താരങ്ങളാണ് ഡോക്ടര്‍ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. നൂറു കണക്കിന് കായിക താരങ്ങളാണ് ഡോക്ടര്‍ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. മെഡിക്കല്‍ പരിശോധനകളുടെ മറവില്‍ ബലാത്സംഗം, വിദ്യാര്‍ത്ഥികളുടെ ജനനേന്ദ്രിയങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കുക, ഒളിഞ്ഞുനോക്കുക, എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. ബലാത്സംഗ ചെയ്‌തെന്ന് 47 പരാതികളും മോശം സ്പര്‍ശവുമായി ബന്ധപ്പെട്ട് 1,430 പരാതികളും ലഭിച്ചു.

സ്‌ട്രോസിന്റെ അസ്വാഭാവിക പെരുമാറ്റത്തെയും ലൈംഗിക അതിക്രമങ്ങളെയും കുറിച്ച് 1979 മുതല്‍ നിരവധി വിദ്യാര്‍ത്ഥികളും ജീവനക്കാരും പരാതിപ്പെട്ടിട്ടും യൂണിവേഴ്‌സിറ്റി അധികൃതര്‍ നടപടിയെടുത്തില്ല എന്നതായിരുന്നു പ്രധാന പരാതി. ക്കാന്‍ മനഃപൂര്‍വ്വം നിസ്സംഗത കാണിച്ചു. വീണ്ട കാലത്തെ പരാതികള്‍ക്കൊടുവില്‍ 1996-ലാണ് ഇയാളെ പിരിച്ചുവിട്ടത്. പീഡനവിവരങ്ങള്‍ പുറത്തുവന്നതോടെ 300-ലധികം മുന്‍ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയ്ക്കെതിരെ നിയമപോരാട്ടം ആരംഭിച്ചു. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ ക്ലിനിക്ക് വഴിയും പീഡനം തുടര്‍ന്ന റിച്ചാര്‍ഡ് സ്‌ട്രോസ്, ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2005-ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുവാക്കളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് അട്ടിമറി നീക്കം; ഇറാൻ ചാരശൃംഖലയിലെ 15 പേർ ബഹ്റൈനിൽ അറസ്റ്റിൽ
ശ്രദ്ധിക്കുക, ഓണ്‍ലൈന്‍ തൊഴില്‍ പ്ലാറ്റ്ഫോമുകളില്‍ ചൈനീസ് ചാരന്‍മാര്‍; ലക്ഷ്യം രഹസ്യവിവരങ്ങള്‍; മുന്നറിയിപ്പുമായി 5 രാജ്യങ്ങള്‍