
വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഭാര്യ ഉഷ വാൻസും ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക സ്ഥാനമേറ്റെടുത്ത ശേഷം വാൻസ് നടത്തുന്ന രണ്ടാമത്തെ സുപ്രധാന സന്ദർശനമായിരിക്കും ഇന്ത്യയിലേത്. നേരത്തെ അദ്ദേഹം ഫ്രാൻസും ജർമനിയും സന്ദർശിച്ചിരുന്നു. ആദ്യ സന്ദശനത്തിൽ അനധികൃത കുടിയേറ്റ, മതസ്വാതന്ത്ര്യ വിഷയങ്ങളിലും ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടുകൾക്ക് നേരെ മൂർച്ചയേറിയ വിമർശനങ്ങൾ ഉയർത്തി അദ്ദേഹം വിവാദങ്ങൾക്ക് ഇരുവരുത്തിയിരുന്നു.
നേരത്തെ പാരിസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജെ.ഡി വാൻസ് കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങൾക്കുമിടയിലെ സുപ്രധാന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ആണവോർണം ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ പിന്തുണ ഈ യോഗത്തിൽ ചർച്ചാ വിഷയമായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും ജെഡി വാൻസും ഭാര്യ ഉഷ വാൻസും ഒരുമിച്ച് കോഫി പങ്കിടുകയും വാൻസിന്റെ മക്കൾക്ക് മോദി സമ്മാനങ്ങൾ നൽകുകയും ചെയ്തതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അന്ന് വിശദീകരിച്ചിരുന്നു.
കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യ-യുഎസ് സഹകരണം ഏറെ മുന്നോട്ട് പോയിരുന്നു. വ്യാപാരം, പ്രതിരോധം അടക്കമുള്ള മേഖലകളിൽ പുതിയ അന്താരാഷ്ട്ര വെല്ലുവിളികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ ഈ ബന്ധ ശക്തമാക്കാനുള്ള തീരുമാനവും ഇരു രാജ്യങ്ങളും കൈക്കൊണ്ടിരുന്നു. വാൻസിന്റെ സന്ദർശനത്തിന് നയതന്ത്ര പ്രാധാന്യത്തിന് അപ്പുറം ഇന്ത്യൻ വംശജയായ ഭാര്യ ഉഷയുമായി ബന്ധപ്പെട്ട് മറ്റ് തലങ്ങളുമുണ്ട്. എന്നാൽ ട്രംപിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ മുതൽ ഇന്ത്യയുടെ വ്യാപാര നയങ്ങളെക്കുറിച്ച് ശക്തമായ വിമർശങ്ങൾ ഉന്നയിച്ചു തുടങ്ങിയിരുന്നു.
Read also: വാക്കുപാലിച്ച് ട്രംപ്, വാങ്ങിയത് കട്ടിച്ചുവപ്പൻ കാർ, ടെസ്‍ല ഓഹരികൾ കുതിക്കുന്നു!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം