ഇലോൺ മസ്‍കിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ് രംഗത്ത്. ടെസ്‍ല മോഡൽ എക്സ് സ്വന്തമാക്കി ട്രംപ് വാക്ക് പാലിച്ചു. ടെസ്‍ലയുടെ ഓഹരികളിൽ പുരോഗതി.

മേരിക്കയിൽ ഉൾപ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വലിയ തിരച്ചടി നേരിടുന്ന ടെസ്‍ല ഉടമ ഇലോൺ മസ്‍കിനെ പിന്തുണച്ച് കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. രാജ്യത്തെ സഹായിക്കാൻ മസ്‌ക് സ്വയം മുന്നോട്ട് വരികയാണെന്നും പക്ഷേ ചില ഇടതു ഭ്രാന്തന്മാർ അദ്ദേഹത്തെ എതിർക്കുന്നു മസ്‍കിനെ പിന്തുണയ്ക്കുന്നതിനായി പുതിയ ടെസ്‌ല കാർ വാങ്ങുമെന്നുമാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ട്രംപ് വാക്ക് പാലിച്ചിരിക്കുന്നു. ടെസ്ല മോഡൽ എക്സ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു. ഇതിന്‍റെ വീഡിയോ ഉൾപ്പെടെ സഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. തിളങ്ങുന്ന ചുവന്ന നിറത്തിലുള്ള മോഡൽ എക്‌സ് ആണ് യുഎസ് പ്രസിഡന്റ് വാങ്ങിയത്. ഡൊണാൾഡ് ട്രംപ് എലോൺ മസ്‌ക് മകനോടൊപ്പം വൈറ്റ് ഹൗസിൽ വാഹനത്തിനൊപ്പം നിൽക്കുന്ന വീഡിയോ ആണ് വൈറലൈാകുന്നത്. 

കാറിൽ ഡൊണാൾഡ് ട്രംപ് ഇരിക്കുന്നത് കാണാം. ഒപ്പം എലോൺ മസ്‌കിനെയും കാണാം. ട്രംപ് കാറിനെ പ്രശംസിക്കുകയും ഇത് മനോഹരമാണ് എന്ന് പറയുകയും ചെയ്തു. ടെസ്‌ലയിൽ നിന്നുള്ള ഈ ആഡംബര കാറിനായി ട്രംപ് 90,000 ഡോളർ (ഏകദേശം 785,077 രൂപ) ചെലവഴിച്ചു. എലോൺ മസ്‍കിനെ പിന്തുണയ്ക്കാൻ, ഡൊണാൾഡ് ട്രംപ് ടെസ്‌ല കമ്പനിയിൽ നിന്ന് ഒരു ചുവന്ന കാർ വാങ്ങി പക്ഷേ സുരക്ഷാ പ്രോട്ടോക്കോളുകൾ കാരണം അദ്ദേഹത്തിന് ഈ കാർ സ്വയം ഓടിക്കാൻ കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ടെസ്‌ല മോഡൽ എക്‌സിന്റെ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഒരിക്കൽ പൂർണ്ണമായി ചാർജ് ചെയ്താൽ ഈ കാറിന് 529 കിലോമീറ്റർ വരെ ഓടാൻ കഴിയും. പൂജ്യത്തിൽ നിന്ന് 60 വേഗത കൈവരിക്കാൻ ഈ കാറിന് വെറും 3.8 സെക്കൻഡ് മാത്രമേ എടുക്കൂ. ഈ കാറിന്റെ ബാറ്ററിക്ക് കമ്പനി 8 വർഷത്തെ വാറന്റി നൽകുന്നു.

മഹാനായ മസ്‍കിനെ ഇടതുഭ്രാന്തന്മാർ തകർക്കാൻ ശ്രമിക്കുന്നെന്ന് ട്രംപ്; പുതിയ ടെസ്‍ല കാർ വാങ്ങി നെഞ്ചോടു ചേർക്കും!

രാജ്യസ്നേഹിയായതിന്റെ പേരിൽ എലോൺ മസ്കിനെ ശിക്ഷിക്കാൻ കഴിയില്ലെന്ന് മസ്കിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അടുത്തിടെ ടെസ്‌ല കമ്പനിയുടെ വാഹനങ്ങൾ, ഷോറൂമുകൾ, ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയവയ്ക്കെതിരെ പ്രതിഷേധം ആളഉന്നതിനിടെയാണ് ട്രംപിന്‍റെ ഈ ഐക്യദാ‍ഢ്യ പ്രഖ്യാപനം. ടെസ്‌ല കമ്പനിയുടെ ഓഹരികൾ ഇടിഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് ഡൊണാൾഡ് ട്രംപ് ടെസ്‌ല കമ്പനിയിൽ നിന്ന് ഈ കാർ വാങ്ങിയത്. ടെസ്‌ല വാങ്ങുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തോടെ ടെസ്‌ല കമ്പനിയുടെ ഓഹരികളിൽ പുരോഗതി ഉണ്ടായി. 

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് എലോൺ മസ്‌കിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ വലിയ പ്രസ‍താവന നടത്തിയത്. ടെസ്‌ലയ്‌ക്കെതിരായ ബഹിഷ്‌കരണ ശ്രമങ്ങളെ അദ്ദേഹം വിമർശിച്ചു.അത് എലോൺ മസ്‌കിനെതിരായ ആക്രമണമാണെന്ന് വിശേഷിപ്പിച്ചു. ടെസ്‌ലയും മസ്‌കും അമേരിക്കയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ട്രംപ് പറയുന്നു. എന്നാൽ "തീവ്ര ഇടതുപക്ഷ ഭ്രാന്തന്മാർ" മസ്‍കിനെ മനഃപൂർവ്വം ലക്ഷ്യമിടുന്നുവെന്നും ട്രംപ് പറയുന്നു. ഈ പ്രസ്താവനയിലൂടെ, മസ്കിന് പിന്തുണ നൽകുന്നതിനായി റിപ്പബ്ലിക്കൻമാരെയും യാഥാസ്ഥിതികരെയും അദ്ദേഹത്തിന്റെ പിന്തുണക്കാരെയും അണിനിരത്താൻ ട്രംപ് ശ്രമിച്ചിട്ടുണ്ട്. 

അമേരിക്കയിലുടനീളം ടെസ്‌ലയ്‌ക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്ന സമയത്താണ് ഈ പ്രസ്താവന വരുന്നത്. ട്രംപ് ഭരണകൂടത്തിൽ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ ൽ (DOGE) തലവനാണ് നിലവിൽ എലോൺ മസ്‌ക്. ഗവൺമെന്‍റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്‍റിലെ മസ്‌കിന്‍റെ ഈ റോൾ തന്നെയാണ് ഈ പ്രതിഷേധങ്ങൾക്ക് കാരണ എന്നാണ് റിപ്പോ‍ട്ടുകൾ. സർക്കാർ ജോലികൾ വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട മസ്‍കിന്‍റെ തീരുമാനങ്ങൾ ഇതിന് കാരണമാണ്. മസ്‍കിന്റെ നയങ്ങൾക്കെതിരെ മുദ്രാവാക്യം വിളിച്ചും പോസ്റ്ററുകളുമായിയുമാണ് ആളുകൾ ടെസ്‌ല പ്ലാന്റുകൾക്ക് പുറത്ത് പ്രതിഷേധിക്കുന്നത്. മിക്ക പ്രതിഷേധങ്ങളും സമാധാനപരമായി തുടർന്നെങ്കിലും, ചില ടെസ്‌ല ഫാക്ടറികളിലും ഷോറൂമുകളിലും നാശനഷ്‍ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേസമയം വൈറ്റ് ഹൗസിൽ നടന്ന ഒരു സംഭാഷണത്തിനിടെ, അമേരിക്കയിലെ വാഹന ഉത്പാദനം ഇരട്ടിയാക്കാൻ പദ്ധതിയിടുന്നതായി എലോൺ മസ്‌ക് വ്യക്തമാക്കി.

ചൈനയിൽ ടെസ്‌ല തകർന്നടിയുന്നു, ഇലോൺ മസ്‍കിനെ തൂക്കിയടിച്ച് ഈ കമ്പനി!