ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല, ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക; അതിജീവിക്കുമെന്ന് ഇറാൻ

Published : Aug 25, 2026, 07:12 AM IST
iran us

Synopsis

ആരും അമേരിക്കയ്ക്ക് അതീതരല്ല എന്നും ഇറാനുമായി ഇടപാട് നടത്തിയാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും സ്കോട്ട് ബസന്‍റ് പറഞ്ഞു. സമാധാനചർച്ചകളിൽ സഹകരിക്കാനായി ഇറാനെ സമ്മർദ്ദത്തിലാക്കാനാണ് അമേരിക്കൻ നീക്കം

ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജ്യങ്ങൾക്കുള്ള കർശന മുന്നറിയിപ്പ്. 'ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്' എന്നാണ് ഉപരോധ നടപടികൾക്ക് അമേരിക്ക നൽകിയിരിക്കുന്ന പേര്. ഇറാനുമായി ഇടപാടുകൾ പാടില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് രാഷ്ട്രനേതാക്കളെ വിളിച്ച് ആവശ്യപ്പെടുമെന്നും സ്കോട്ട് ബെസന്‍റ് വ്യക്തമാക്കി. ആരും അമേരിക്കയ്ക്ക് അതീതരല്ല എന്നും ഇറാനുമായി ഇടപാട് നടത്തിയാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും സ്കോട്ട് ബസന്‍റ് പറഞ്ഞു. സമാധാനചർച്ചകളിൽ സഹകരിക്കാനായി ഇറാനെ സമ്മർദ്ദത്തിലാക്കാനാണ് അമേരിക്കൻ നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാപാര തർക്കം രൂക്ഷം, കാനഡയ്ക്കെതിരെ തീരുവ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്, വാഹനങ്ങൾക്കും സ്റ്റീലിനും 50 ശതമാനം നികുതി ചുമത്തും
റഷ്യയെ വിറപ്പിച്ച 'സ്റ്റോം ഷാഡോ' ഇനി യുക്രൈൻ മണ്ണിൽ നിർമ്മിക്കും; നിർണായക രഹസ്യ സാങ്കേതികവിദ്യ കൈമാറാൻ ബ്രിട്ടൻ