ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ചെടുത്തത് പാപിയെന്ന് എഴുതാന്‍, വേണ്ടത്ര രക്തം വന്നില്ലെന്ന് ഭാര്യ

Published : Sep 13, 2019, 10:44 AM ISTUpdated : Sep 13, 2019, 10:54 AM IST
ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ചെടുത്തത് പാപിയെന്ന് എഴുതാന്‍, വേണ്ടത്ര രക്തം വന്നില്ലെന്ന് ഭാര്യ

Synopsis

ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം ഉപയോഗിച്ച് പാപിയെന്ന് എഴുതാനായിരുന്നു ഉദ്ദേശമെന്നും പക്ഷേ വേണ്ടത്ര രക്തം വന്നില്ലെന്നുമാണ് വിക്ടോറിയ...

നോര്‍ത്ത് കരോളിന: ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടടുത്ത സമയം. നോര്‍ത്ത് കരോളിനിലെ കാര്‍ട്ടെറെറ്റ് കൗണ്ടിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ 61കാരനായ ജെയിംസിനെ കണ്ടെത്തുമ്പോള്‍ അയാള്‍ കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു.

ഭാര്യ വിക്ടോറിയ തോമസ് ഫ്രാബുട്ടാണ് തന്നെ കെട്ടിയിട്ടതെന്നും അവര്‍ കത്തി ഉപയോഗിച്ച് തന്‍റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞുവെന്നും അയാള്‍ അവരെ അറിയിച്ചു.

ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ മുറിച്ചുമാറ്റിയ ജനനേന്ദ്രിയം കണ്ടെത്തി. ഉടന്‍ തന്നെ ജെയിംസിനെയും ഐസ് ബാഗിലേക്ക് മാറ്റിയ ജനനേന്ദ്രിയവും ആശുപത്രിയിലെത്തിച്ചു. 

എന്തിനായിരുന്നു 56കാരിയായ വിക്ടോറിയ കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. എന്നാല്‍ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം ഉപയോഗിച്ച് പാപിയെന്ന് എഴുതാനായിരുന്നു ഉദ്ദേശമെന്നും പക്ഷേ വേണ്ടത്ര രക്തം വന്നില്ലെന്നുമാണ് വിക്ടോറിയ ഉദ്യോഗസ്ഥരിലൊരാളോട് പറഞ്ഞത്.

ചെടി മുറിക്കാനുപയോഗിക്കുന്ന കട്ടര്‍ ആണ് ഇതിനായി വിക്ടോറിയ ഉപയോഗിച്ചത്. അതേസയം കോടതിയിലെത്തിച്ചപ്പോള്‍ തലതാഴ്ത്തി ഇരുന്ന വിക്ടോറിയ കരയുകയായിരുന്നു. ജെയിംസ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്; 'പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല'
ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ