കണ്‍ട്രോള്‍ പാനലിന് മുകളില്‍ കാപ്പി വീണു; വിമാനം അടിയന്തരമായി തിരിച്ചിറക്കി

Published : Sep 13, 2019, 09:13 AM ISTUpdated : Sep 13, 2019, 09:38 AM IST
കണ്‍ട്രോള്‍ പാനലിന് മുകളില്‍ കാപ്പി വീണു; വിമാനം അടിയന്തരമായി തിരിച്ചിറക്കി

Synopsis

അറ്റാലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് പൈലറ്റിന്‍റെ കൈയ്യില്‍ നിന്നും കാപ്പി കപ്പ് കണ്‍ട്രോള്‍ പാനലിലേക്ക് മറിഞ്ഞത്

ലണ്ടന്‍: കോക്പിറ്റിലെ കണ്‍ട്രോള്‍ പാനലില്‍ കാപ്പി വീണതിനെത്തുടര്‍ന്ന് 326 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും മെക്സിക്കോയിലേക്ക് പറക്കുകയായിരുന്ന എയര്‍ബസ് എ330-243 വിമാനമാണ് അയര്‍ലന്‍ഡിലെ ഷാനോനില്‍ അടിയന്തിരമായി ലാന്‍ഡിംഗ് നടത്തിയത്. 

അറ്റാലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് പൈലറ്റിന്‍റെ കൈയ്യില്‍ നിന്നും കാപ്പി കപ്പ് കണ്‍ട്രോള്‍ പാനിലിലേക്ക് മറിഞ്ഞത്. ഇതോടെ കണ്‍ട്രോള്‍ പാനലില്‍ നിന്നും മണവും പുകയും ഉയര്‍ന്നു. ഈ സ്ഥിതിയില്‍ പറക്കുന്നത് സുരക്ഷിതമല്ലെന്ന് മനസിലാക്കിയ ക്യാപ്റ്റന്‍ വിമാനം ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എയര്‍ ആക്സിഡന്‍റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്; 'പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല'
ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ