സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണം; ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി, ഹൂതികളുടെ മൂന്ന് മിസൈൽ ലോഞ്ചറുകൾ തകർത്തു

Published : Oct 09, 2026, 06:02 PM IST
missile launchers attack

Synopsis

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി സൗദി സഖ്യസേന. മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയായ മൂന്ന് മിസൈൽ ലോഞ്ചറുകൾ സഖ്യസേന തകർത്തു. വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

റിയാദ്: പൗരന്മാർക്കും ഭരണകൂടത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹൂതി വിഭാഗം നടത്തുന്ന ഭീകരാക്രമണങ്ങൾക്ക് ശക്തമായ ഭാഷയിൽ തിരിച്ചടി നൽകുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെയാണ് സഖ്യസേനയുടെ കർശന മുന്നറിയിപ്പ്. മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഹൂതികളുടെ മൂന്ന് മിസൈൽ ലോഞ്ചറുകൾ സഖ്യസേന തകർത്തതായി അറിയിച്ചു.

ട്രക്കുകളിൽ ഘടിപ്പിച്ച നിലയിലുള്ള മൂന്ന് മിസൈൽ ലോഞ്ചറുകൾ സഖ്യസേന വായുമാർഗ്ഗം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ‘സൗദി പ്രസ് ഏജൻസി’ പുറത്തുവിട്ടു. ഒക്ടോബർ 8 വ്യാഴാഴ്ച നടത്തിയ നീക്കത്തിലാണ് ഈ മിസൈൽ ലോഞ്ചറുകൾ തകർത്തതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. പൗരന്മാർക്ക് നേരെയും സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയും ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വ്യാഴാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ രണ്ട് ആക്രമണങ്ങളിൽ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെടുകയും നിരവധി സ്വദേശികൾക്കും വിദേശികൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ സ്ഥിരീകരിച്ചു.

ആദ്യ ആക്രമണം വിമാനത്താവളത്തിലെ സമുച്ചയങ്ങൾക്ക് നേരെയും രണ്ടാമത്തെ ആക്രമണം സൗദിയ എയർലൈൻസ് വിമാനത്തിന് നേരെയുമാണ് ഉണ്ടായത്. ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവം നടന്ന ഉടൻ തന്നെ എമർജൻസി റെസ്പോൺസ് ടീമുകളും അധികൃതരും സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായി പുനഃസ്ഥാപിച്ചതായും വ്യോമഗതാഗതം സാധാരണ നിലയിലായതായും അധികൃതർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേൽ
വിദേശ പ്രൊഫഷണലുകളെ കുറിച്ചുള്ള ജെ ഡി വാൻസിന്‍റെ പരാമർശം; അമർഷം രേഖപ്പെടുത്തി ഇന്ത്യ