സാമ്പത്തിക തട്ടിപ്പ്: നാടുകടത്തുന്നതിനെതിരെ വീണ്ടും ഹര്‍ജിയുമായി മല്യ

By Web TeamFirst Published Apr 12, 2019, 4:58 PM IST
Highlights

അപ്പീൽ വീണ്ടും  പരിഗണിക്കണം എന്ന്  ആവശ്യപ്പെടാനുള്ള അഞ്ചു ദിവസത്തെ സമയ പരിധി ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് മല്യ വീണ്ടും യു കെ ഹൈക്കോടതിയെ സമീപിച്ചത്.

ലണ്ടന്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ വീണ്ടും ഹര്‍ജി നല്‍കി. നടുകടത്തുന്നതിനു എതിരെ യു കെ ഹൈക്കോടതിയിലാണ് വിജയ് മല്യയുടെ അപ്പീൽ. വിജയ് മല്യ അപ്പീൽ പുതുക്കാനുള്ള  അപേക്ഷ സമർപ്പിച്ചതായി അധികൃതർ അറിയിച്ചു. 

വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള  മല്യയുടെ ആദ്യത്തെ അപ്പീൽ  നേരത്തെ യു കെ ഹൈക്കോടതി തള്ളിയിരുന്നു. അപ്പീൽ വീണ്ടും  പരിഗണിക്കണം എന്ന്  ആവശ്യപ്പെടാനുള്ള അഞ്ചു ദിവസത്തെ സമയ പരിധി ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് മല്യ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യം, ഫോറിൻ എക്സേഞ്ച് മാനേജ്മെന്‍റ് നിയമ ലംഘനം എന്നീ കുറ്റങ്ങളിൽ സിബിഐയും എൻഫോഴ്സ്മെന്‍റും ചുമത്തിയ കേസുകളിൽ വിചാരണയ്ക്കായി വിജയ് മല്യയെ തിരികെ നൽകണമെന്ന് യുകെയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 

ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് യുകെ ആഭ്യന്തര സെക്രട്ടറി സാജിദ്  ജാവിദ് വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള അനുമതി നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ മല്യ നൽകിയ ഹർജിയാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി നേരത്തേ തള്ളിയത്. 

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി 3000 കോടി രൂപ ലോണെടുത്ത് ബ്രിട്ടനിലേക്ക് നാടുവിട്ട വിജയ് മല്യയെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമുയർന്നിരുന്നു.

click me!