
ജറുസേലം: കിഴക്കൻ ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ ഇന്നും സംഘർഷം. ഇസ്രായേലി സൈനികരും പലസ്തീനികളും ഏറ്റുമുട്ടി. പൊലീസിന് നേരെ കല്ലേറുണ്ടായി. 31 പലസ്തീനികൾക്കും ചില പോലീസുകാർക്കും പരിക്കേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ സംഘർഷത്തിൽ 150 പലസ്തീനികൾക്ക് പരിക്കേറ്റിരുന്നു. ഈ സംഘർഷത്തിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം നടത്തിയിരുന്നു. അൽഅഖ്‌സ പള്ളിയുടെ ഉടമസ്ഥത ആർക്കെന്ന കാര്യത്തിൽ ഇസ്രയേലും പലസ്തീനും തമ്മിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കം നിലനിൽക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam