'അല്ലാഹുവേ, മോദിയെ ഞങ്ങൾക്ക് തരൂ, അദ്ദേഹത്തിന് പാക്കിസ്ഥാൻ ശരിയാക്കാൻ കഴിയും', പാക്കിസ്ഥാനിയുടെ വാക്കുകൾ വൈറൽ

Published : Feb 23, 2023, 08:50 PM IST
'അല്ലാഹുവേ, മോദിയെ ഞങ്ങൾക്ക് തരൂ, അദ്ദേഹത്തിന് പാക്കിസ്ഥാൻ ശരിയാക്കാൻ കഴിയും', പാക്കിസ്ഥാനിയുടെ വാക്കുകൾ വൈറൽ

Synopsis

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനിയുടെ വീഡിയോ വൈറലാകുന്നു. ' അല്ലാഹുവേ മോദിയെ ഞങ്ങൾക്ക് തരൂ.., അദ്ദേഹത്തിന് ഞങ്ങളുടെ രാജ്യം മികച്ചതാക്കാൻ കഴിയും' എന്ന് പറയുന്ന പാക്കിസ്ഥാനിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

ഇസ്ലാമാബാദ്:  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനിയുടെ വീഡിയോ വൈറലാകുന്നു. ' അല്ലാഹുവേ മോദിയെ ഞങ്ങൾക്ക് തരൂ.., അദ്ദേഹത്തിന് ഞങ്ങളുടെ രാജ്യം മികച്ചതാക്കാൻ കഴിയും' എന്ന് പറയുന്ന പാക്കിസ്ഥാനിയുടെ വീഡിയോ ആണ് വൈറലാകുന്നത്. പാകിസ്ഥാൻ യൂട്യൂബർ സന അംജദ് പോസ്റ്റ് ചെയ്തതാണ് ഈ വീഡിയോ. താൻ മോദിയുടെ ഭരണത്തിന് കീഴിൽ ജീവിക്കാൻ  തയ്യാറാണ്, അദ്ദേഹം മഹാനാണെന്നും വീഡിയോയിൽ പറയുന്നുണ്ട്. പാക്കിസ്ഥാനിൽ നിലനിൽക്കുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഷെഹ്ബാസ് ഷെരീഫ് സർക്കാറിനെ വിമർശിച്ചാണ് പാക്കിസ്ഥാനിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാക്കിസ്ഥാൻ ഭരിക്കുന്നതെങ്കിൽ ന്യായമായ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുമായിരുന്നു എന്നും അയാൾപറഞ്ഞു. 

മുൻ മാധ്യമപ്രവർത്തക കൂടിയായ സന അംജാദിന്റെ ചോദ്യത്തിനാണ് ഇയാൾ മറുപടി പറയുന്നത്. പാക് തെരുവിൽ  'പാകിസ്ഥാൻ സേ സിന്ദാ ഭാഗോ ചാഹേ ഇന്ത്യ ചലേ ജാവോ' ( പാക്കിസ്ഥാനിൽ നിന്ന് രക്ഷപ്പെടുക, അത് ഇന്ത്യയിലേക്കാണെങ്കിലും) എന്ന മുദ്രാവാക്യം ഉയരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമായിരുന്നു സന ഉന്നയിച്ചത്. ഞാൻ പാക്കിസ്ഥാനിൽ ജനിച്ചില്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു ആദ്യം ലഭിച്ച മറുപടി. വിഭജനം സംഭവിച്ചില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ആഗഹിക്കുന്നു. അങ്ങനെയെങ്കിൽ തനിക്കും സഹവാസികഘക്കും മിതമായ വിലയ്ക്ക് അവശ്യസാധനങ്ങൾ വാങ്ങാനും കുട്ടികൾക്ക് ഭക്ഷണം നൽകാനും കഴിയുമായിരുന്നു.  തക്കാളി കിലോയ്ക്ക് 20 രൂപയ്ക്കും  ചിക്കൻ കിലോ 150 രൂപയക്കും പെട്രോൾ 50 രൂപയ്ക്കും വാങ്ങാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു. നമുക്ക് ഇവിടെ ഒരു ഇസ്ലാമിസ്റ്റ് രാജ്യം ലഭിച്ചു, പക്ഷെ ഇവിടെ ഇസ്ലാമിനെ സ്ഥാപിക്കാൻ നമുക്കായില്ല. 

Read more: ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യക്കെതിരെ ജി 7 രാജ്യങ്ങളുടെ കൂടിയാലോചന, കൂടുതൽ ഉപരോധത്തിന് നീക്കം

നരേന്ദ്ര മോദിയെ അല്ലാതെ മറ്റാരെയും ആഗ്രഹിക്കുന്നില്ല. നമ്മളേക്കാൾ ഏറെ മികച്ചയാളാണ് മോദി. അദ്ദേഹത്തെ ജനങ്ങൾ ബഹുമാനിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. നമുക്ക് നരേന്ദ്ര മോദി ഉണ്ടായിരുന്നെങ്കിൽ നവാസ് ഷെരീഫിനെയോ ബേനസീറിനെയോ ഇമ്രാൻ ഖാനേയോ പർവേഷ് മുഷ്റഫിനെയോ ആവശ്യമില്ലായിരുന്നു. നമുക്ക് വേണ്ടത് മോദിയ മാത്രമാണ്, അദ്ദേഹത്തിന് മാത്രമേ രാജ്യത്തെ ഇത്തരം പ്രശ്നങ്ങളെ നേരിടാൻ കഴിയൂ. ഇന്ത്യ ഇപ്പോൾ ലോകത്തെ അഞ്ചാമത്തെ വലിയ  സമ്പദ് വ്യവസ്ഥയാണ്, നമ്മൾ എവിടെയാണ് നിൽക്കുന്നത്- അവതാരകയോട് അയാൾ ചോദിച്ചു. മോദിയെ നമുക്ക് നൽകാനും  അദ്ദേഹം നമ്മുടെ രാജ്യം ഭരിക്കാനും സർവ്വശക്തനോട് ഞാൻ പ്രാർത്ഥിക്കുന്നു. പാക്കിസ്ഥാനികൾ ഇന്ത്യയുമായി രാജ്യത്തെ താരതമ്യം ചെയ്യുന്നത് നിർത്തണം, രണ്ട് രാജ്യങ്ങളും തമ്മിൽ താരതമ്യത്തിന് ഒരു കാര്യവുമില്ല  അയാൾ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ക്യാച്ച് മി ഇഫ് യു കാൻ', 'പൈലറ്റാ'യി പറന്നു, നാല് വർഷത്തിനിടെ നൂറുകണക്കിന് സൗജന്യ വിമാന യാത്രകൾ, ഒടുവിൽ യുവാവ് പിടിയിൽ
'പ്രിയപ്പെട്ട കാർണി, ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിക്കുന്നു'; കനേഡിയൻ പ്രധാനമന്ത്രിക്ക് ട്രംപിന്‍റെ കത്ത്