
ഇസ്ലാമാബാദ്: ഇതുവരെ 26 തവണ വിവാഹം കഴിഞ്ഞിട്ടുള്ള 60കാരനായ പാകിസ്ഥാന്‍ പൗരൻ തന്‍റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി. അറുപതുകാരൻ തന്‍റെ ആഗ്രഹം വെളിപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തനിക്ക് നൂറ് തവണ വിവാഹം ചെയ്യാൻ ആഗ്രമുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. തന്‍റെ ഓരോ ഭാര്യയില്‍ നിന്നും ഓരോ കുട്ടി വീതം വേണമെന്നും ഇയാള്‍ പറയുന്നത് വീഡിയോയിലുണ്ട്.
നിലവിലുള്ള നാല് ഭാര്യമാര്‍ക്കൊപ്പമുള്ള പാകിസ്ഥാൻ പൗരന്‍റെ വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. ഇതില്‍ 19 വയസുള്ള യുവതിയുമുണ്ട്. കുട്ടികളുണ്ടാകാൻ വേണ്ടി മാത്രമാണ് താൻ സ്ത്രീകളെ വിവാഹം കഴിക്കുന്നതെന്നും അവർ തന്‍റെ കുഞ്ഞിനെ പ്രസവിച്ചാൽ വിവാഹ മോചിതനാകുമെന്ന് ഇയാള്‍ പറഞ്ഞു. വിവാഹം ചെയ്തിട്ടുള്ള സ്ത്രീകൾക്കെല്ലാം അവരെ വിവാഹമോചനം ചെയ്യുമെന്നുള്ള കാര്യം നേരത്തെ അറിയാം എന്നുള്ളതാണ് വീഡിയോ കണ്ടവരെയെല്ലാം അതിശയിപ്പിക്കുന്ന കാര്യം.
ഇതിനകം വിവാഹമോചിതരായ സ്ത്രീകളിൽ തനിക്ക് 22 കുട്ടികളുണ്ടെന്നും ഇയാൾ പറഞ്ഞു. വിവാഹ മോചനത്തിന് ശേഷവും തന്‍റെ മുന്‍ ഭാര്യമാര്‍ക്കും മക്കള്‍ക്കും ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇത് തന്‍റെ ഹോബിയാണ്. 100 തവണ വിവാഹിതനാകണമെന്നാണ് ആഗ്രഹമെന്നും ഇയാള്‍ പറഞ്ഞു. ഇതിനകം വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറി കഴിഞ്ഞിട്ടുണ്ട്.
വീഡിയോ കാണാം