പുട്ടിന് ആശ്വാസം; പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് വൻ വിജയം

Published : Sep 20, 2021, 12:17 PM IST
പുട്ടിന് ആശ്വാസം; പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് വൻ വിജയം

Synopsis

2016 ൽ 54 ശതമാനം വോട്ട് നേടിയ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് ഇത്തവണ വോട്ടു ശതമാനത്തിൽ കുറവുണ്ടായി..

മോസ്കോ: റഷ്യയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുട്ടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് വൻ വിജയം. എഴുപതു ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ പുട്ടിന്റെ പാർട്ടിക്ക് എണ്ണിയ വോട്ടുകളുടെ 48 ശതമാനവും ലഭിച്ചു. തൊട്ടടുത്ത എതിരാളി ആയ റഷ്യൻ കമ്യുണിസ്റ്റ് പാർട്ടി 21 ശതമാനം വോട്ടു നേടി.

2016 ൽ 54 ശതമാനം വോട്ട് നേടിയ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് ഇത്തവണ വോട്ടു ശതമാനത്തിൽ കുറവുണ്ടായി. രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും പുട്ടിൻ ക്രൂരമായി വേട്ടയാടുന്നുവെന്ന പരാതികൾക്കിടയിലാണ് തെരഞ്ഞെടുപ്പ് വിജയം. 2024 ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോഴത്തെ വിജയം പുട്ടിന് ആശ്വാസകരമാണ്.

PREV
click me!

Recommended Stories

കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ
ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍