മുന്നറിയിപ്പുമായി ഇറാൻ: അമേരിക്ക ഉപരോധം തു‌ടർന്നാൽ ചെങ്കടൽ, ​ഗൾഫ് എന്നിവിടങ്ങളിൽ കയറ്റുമതി ത‌ടയും

Published : Apr 15, 2026, 08:05 PM ISTUpdated : Apr 15, 2026, 08:09 PM IST
iran

Synopsis

ചെങ്കടൽ, ഗൾഫ് എന്നിവിടങ്ങളിൽ കയറ്റുമതി തടയും എന്നാണ് മുന്നറിയിപ്പ്. ഉപരോധം വെടി നിർത്തലിനെ ബാധിക്കും എന്നും ഇറാൻ ചൂണ്ടിക്കാ‌ട്ടുന്നു.

ടെഹ്റാൻ: കടുത്ത മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കൻ ഉപരോധം തുടർന്നാൽ കയറ്റുമതി തടയുമെന്ന് ഇറാൻ വ്യക്തമാക്കുന്നു. ചെങ്കടൽ, ഗൾഫ് എന്നിവിടങ്ങളിൽ കയറ്റുമതി തടയും എന്നാണ് മുന്നറിയിപ്പ്. ഉപരോധം വെടി നിർത്തലിനെ ബാധിക്കും എന്നും ഇറാൻ ചൂണ്ടിക്കാ‌ട്ടുന്നു. അതിനിടെ സമാധാന ചർച്ചക്കായി പാകിസ്ഥാൻ സംഘം ഇന്ന് ഇറാനിൽ എത്തും. സമാധാന സാധ്യതകൾ ചർച്ച ചെയ്യും. അമേരിക്കയുമായി ഇറാന്റെ തുടർചർച്ചകൾക്ക് മുന്നോടിയാണ് സന്ദർശനം.

അതേ സമയം, ഇറാന് മേലുള്ള അമേരിക്കയുടെ നാവിക ഉപരോധത്തിനൊപ്പം ചർച്ചകൾക്കുള്ള സാധ്യതകളും സജീവമാകുകയാണ്. അമേരിക്കയുടെ നാവിക ഉപരോധം തുടങ്ങിയെങ്കിലും ഇതുവരെ സംഘർഷ സംഭവങ്ങൾ ഉണ്ടായിട്ടില്ല. ഇതിനിടെ, അമേരിക്ക ഉപരോധമേർപ്പെടുത്തിയ ചൈനീസ് കപ്പൽ ഹോർമൂസ് കടന്നതായും വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ആണവ വിഷയത്തിലും ഹോർമൂസിലും വഴങ്ങാൻ ഇറാന് മേൽ അമേരിക്ക സമ്മർദം തുടരുകയാണ്.

അമേരിക്കയുടെ നാവിക ഉപരോധത്തിൽ 13 പടക്കപ്പലുകൾ അണിനിരന്നതായാണ് റിപ്പോർട്ടുകൾ. അകമ്പടിയായി പോർ വിമാനങ്ങളുടെ പിന്തുണയും. ഇതിനിടയിലാണ് ചൈനീസ് പതാക വഹിക്കുന്ന റിച്ച് സ്റ്റാറി ഹോർമൂസ് കടന്നതായി വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ ഉപരോധത്തെ ചൈനിസ് കപ്പൽ മറികടന്നതെങ്ങനെയെന്ന ചർച്ചകൾ സജീവമാകുന്നുണ്ട്. ഉപരോധമുണ്ടെങ്കിലും അടിയോ തിരിച്ചടിയോ ഇതുവരെയില്ലാത്തത് ഇരു വിഭാഗത്തിന്റെയും ജാഗ്രതയെ സൂചിപ്പിക്കുന്നു. ചർച്ചകൾക്കും ശ്രമങ്ങൾ സജീവം. മധ്യസ്ഥ രാഷ്ട്രമായ പാക്കിസ്ഥാൻ തന്നെ ശ്രമങ്ങൾ തുടരുന്നുണ്ട്. തുർക്കിയും ഒപ്പമുണ്ട്. വെടിനിർത്തൽ നീട്ടാനും ചർച്ച നടക്കാനുമാണ് വിദൂര സാധ്യത.

ഇതിനിടെ ഇറാന് തുറന്ന പിന്തുണ നൽകുന്ന റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവറോവ് ചൈനയിലെത്തി. ആണവ പദ്ധതിയിൽ 20 വർഷത്തെ മോറട്ടോറിയം എന്ന നിർദേശം അമേരിക്ക മുന്നോട്ടു വെച്ചെന്നും പരമാവധി പത്തു വരെ ഇറാൻ അംഗീകരിച്ചെന്നും വിവിധ റിപ്പോർട്ടുകൾ പുറത്തു വന്നു. ആണവപദ്ധതി നിർത്തിവെച്ച് യുറേനിയം ശേഖരം കൈമാറണമെന്ന പോയിന്റിൽ നിന്ന് ഇരുവിഭാഗവും നടത്തുന്ന വിട്ടുവീഴ്ച്ചകൾ സമാധാന ശ്രമത്തിൽ നിർണായകമമാവും. യുറേനിയം ശേഖരം തങ്ങൾ സൂക്ഷിക്കാമെന്ന ഓഫർ റഷ്യ മുന്നോട്ടു വെച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ട്രംപിന്‍റെ 2 ദിവസത്തിനകം' പ്രഖ്യാപനത്തിന് പിന്നാലെ പാകിസ്ഥാൻ സംഘം ഇറാനിൽ, ലോകത്തിന് വലിയ പ്രതീക്ഷ; സമാധാന ചർച്ചകൾ വീണ്ടും തുടങ്ങിയേക്കും
13 വർഷത്തെ നിയമ പോരാട്ടം, ഓസ്ട്രേലിയയിലെ ഏറ്റവും ധനികയ്ക്ക് നഷ്ടമാവുക കോടികൾ, സമ്പാദ്യത്തിന്റെ വിഹിതം പങ്കിടണമെന്ന് കോടതി