
ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് കടലിൽ മുങ്ങി 4 മരണം. 38 പേരെ കാണാതായി. കിഴക്കൻ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കു പോകുകയായിരുന്ന കെ എം പി ടുനു പ്രതാമ ജയ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ 53 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു. 22 ട്രക്കുകളുള്‍പ്പെടെ നിരവധി വാഹനങ്ങളും ബോട്ടിലുണ്ടായിരുന്നു.കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. രണ്ട് മീറ്ററോളം ഉയരത്തിൽ തിരമാല അടിച്ചതാണ് അപകടമായത്. ഉയർന്ന തിരമാലയുടെ സാന്നിധ്യം രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam