
ദില്ലി: രാജ്യത്തെ കര്‍ഷക പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബര്‍ഗ്. 'ഇന്ത്യയിലെ കര്‍ഷക സമരത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢം പ്രഖ്യാപിക്കുന്നു.' ഹാഷ്ടാഗോടെ ഗ്രെറ്റ പങ്കുവെച്ച ട്വീറ്റ് കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാന്‍ കാരണമാകും.
കര്‍ഷകരും പോലീസുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ താല്‍ക്കാലികമായി ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു എന്ന സി.എന്‍.എന്‍. വാര്‍ത്ത ട്വീറ്റു ചെയ്തായിരുന്നു ഗ്രെറ്റയുടെ പ്രതികരണം.
നേരത്തെ ദില്ലി അതിര്‍ത്തിയിലെ ഹരിയാന ജില്ലകളിലെ ഇന്‍റര്‍നെറ്റ് സംവിധാനം തടസപ്പെട്ട വാര്‍ത്ത പങ്കുവച്ച് പ്രശസ്ത പോപ് ഗായികയും ഹോളിവുഡ് താരവുമായ റിഹാന രംഗത്ത് എത്തിയിരുന്നു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട സിഎന്‍എന്‍ വാര്‍ത്ത പങ്കുവച്ച് എന്തുകൊണ്ടാണി ഇതിനേക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യാത്തതെന്നാണ് റിഹാന ചോദിക്കുന്നത്. ട്വിറ്ററില്‍ 100 മില്യണിലധികം ആളുകളാണ് റിഹാനയെ പിന്തുടരുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ റിഹാനയുടെ ട്വീറ്റ് വൈറലായിക്കഴിഞ്ഞു. നിരവധിപ്പേര്‍ റിഹാനയെ പിന്തുണച്ച് കര്‍ഷക സമരത്തിന് പിന്തുണ നല്‍കുമ്പോള്‍ മറ്റൊരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് രൂക്ഷമായ വിമര്‍ശനവും റിഹാന നേരിടുന്നുണ്ട്.
എന്നാല്‍ ഇതില്‍ പ്രകോപിതയായി ബോളീവുഡ് സിനിമാ താരം കങ്കണ റിഹാനയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. 'ആരും ഇതേക്കുറിച്ച് സംസാരിക്കുന്നില്ല. കാരണം അവര്‍ കര്‍ഷകരല്ല തീവ്രവാദികളാണ്. അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു. തുവഴി മുറിപ്പെട്ട, ദുര്‍ബ്ബലമായ രാജ്യെത്ത ചൈനക്ക് കീഴടക്കി ചൈനീസ് കോളനികളുണ്ടാക്കാം, അമേരിക്കയെപ്പോലെ. ഇരിക്കൂ വിഢീ, ഞങ്ങള്‍ നിങ്ങള്‍ ഡമ്മികളെപ്പോലെ രാജ്യത്തെ വില്‍ക്കുന്നില്ല' ഇതായിരുന്നു റിഹാനയുടെ ട്വീറ്റിനെതിരെ കങ്കണ പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam