ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്, ജാ​ഗ്രതാ നിർദേശം

Published : Jul 28, 2026, 10:02 PM IST
south korea us air base chemical leak

Synopsis

ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ പ്യോ​ങ്ടേക്കിലെ യുഎസ് വ്യോമത്താവളത്തിലാണ് രാസവസ്തുവായ വൈറ് ഫോസ്ഫറസ് ചോർന്നത്. ഇതോടെ സമീപത്ത് താമസിക്കുന്നവർക്ക് അധികൃതർ ജാ​ഗ്രതാ നിർദേശം നൽകി.

സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ പ്യോ​ങ്ടേക്കിലെ യുഎസ് വ്യോമത്താവളത്തിലാണ് രാസവസ്തുവായ വൈറ് ഫോസ്ഫറസ് ചോർന്നത്. ഇതോടെ സമീപത്ത് താമസിക്കുന്നവർക്ക് അധികൃതർ ജാ​ഗ്രതാ നിർദേശം നൽകി.

യുഎസിന്റെ ഒസാൻ വ്യോമത്താവളത്തിൽ പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ചോർച്ച ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സമീപത്ത് താമസിക്കുന്നവരോട് സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. വ്യോമത്താവളത്തിന് സമീപത്തെ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. എന്നാൽ, ഏതാനും മണിക്കൂറുകൾക്ക് ശേഷം അധികൃതർ ജാ​ഗ്രതാ നിർദേശം പിൻവലിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചതായും വ്യക്തമാക്കി.

അതേസമയം, വ്യോമത്താവളത്തിൽ ഒരു അപകടം സംഭവിച്ചന്ന് മാത്രമാണ് യുഎസ് അധികൃതർ സംഭവത്തിൽ പ്രതികരിച്ചത്. വൈറ്റ് ഫോസ്ഫറസ് ചോർന്നതാണെന്ന കാര്യം ഔദ്യോ​ഗികമായി യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെതന്യാഹുവുമായി കൂടിക്കാഴ്ചയ്ക്ക് മുൻപ് അതൃപ്തി; ഇറാൻ സംഘർഷത്തിന് ശേഷം ആദ്യമായി മുഖാമുഖം
പാക് അധീന കശ്മീരിൽ പാകിസ്ഥാൻ പൊലീസിന്റെ കൊടുംക്രൂരത; വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, വൻ സംഘർഷം