
സിറിയൻ സൈനിക താവളത്തിന് നേരെ ഇസ്രായേൽ ആക്രമണമഴിച്ചുവിട്ടതിന് പിന്നാലെ ദുറൂസ്. ജനതയെക്കുറിച്ച് മാധ്യമങ്ങളിൽ ചർച്ച. ഡ്രൂസ് ജനതയെ സിറിയൻ ഭരണകൂടം അടിച്ചമർത്തുന്നതിനെരെ കൂടിയാണ് തങ്ങളുടെ ആക്രമണമെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു. ദുറൂസ് ന്യൂനപക്ഷത്തിൽ നിന്നുള്ള ഒരു വ്യാപാരിയെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് തെക്കൻ സിറിയയിൽ ഡ്രൂസ് മിലിഷ്യകളും സുന്നി ബെദൂയിൻ പോരാളികളും ദിവസങ്ങളോളം മാരകമായ ഏറ്റുമുട്ടലുകൾ നടന്നു. പിന്നീട് ജൂലൈ 15നാണ് ഇസ്രായേൽ സൈനികമായി ഇടപെട്ട് തുടങ്ങിയത്. ഞായറാഴ്ച മുതൽ സുവൈദയിൽ കുറഞ്ഞത് 350 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ആരാണ് ദുറൂസുകൾ?
സിറിയ, ലെബനൻ, ഇസ്രായേൽ, അധിനിവേശ ഗോലാൻ കുന്നുകൾ എന്നിവിടങ്ങളിലെ അറബി സംസാരിക്കുന്ന വംശ-മത ന്യൂനപക്ഷമാണ് ദുറൂസ്. ഡ്രൂസ് വിശ്വാസം ഷിയ ഇസ്ലാമിന്റെ ഒരു ശാഖയാണ്. ലോകത്താകമാനം ഏകദേശം പത്ത് ലക്ഷം അനുയായികളിൽ പകുതിയും സിറിയയിലാണ് താമസിക്കുന്നത്. ജനസംഖ്യയുടെ ഏകദേശം 3% വരും. ഇസ്രായേലിലെ ദുറൂസ് സമൂഹം പ്രധാനമായും ഇസ്രായേൽ രാഷ്ട്രത്തോട് വിശ്വസ്തത പുലർത്തുന്നവരാണ്. ഇസ്രായേൽ സൈന്യത്തിലും ഡ്രൂസ് വിഭാഗക്കാരുണ്ട്. ഇസ്രായേലി സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്, ഇസ്രായേലിലും ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിലും ഏകദേശം 152,000 ഡ്രൂസ് ആളുകൾ താമസിക്കുന്നുണ്ട്. സിറിയയിലെ ഏകദേശം 14 വർഷത്തെ ആഭ്യന്തരയുദ്ധകാലത്ത്, ദുറൂസ് വിഭാഗക്കാർ തെക്കൻ സിറിയയിൽ സ്വന്തം സായുധസേനയെ സൃഷ്ടിച്ചു.
ഡിസംബറിൽ അസദിന്റെ പതനത്തിനുശേഷം, തെക്കൻ സിറിയയിൽ അധികാരം സ്ഥാപിക്കാനുള്ള വിമത ഭരണകൂട ശ്രമങ്ങളെ ദുറൂസ് വിഭാഗം ചെറുത്തുനിന്നു. സുവൈദയിലെ ഔദ്യോഗിക സിറിയൻ സുരക്ഷാ സാന്നിധ്യത്തെ എതിർക്കുകയും സിറിയൻ സൈന്യവുമായി സംയോജിപ്പിക്കുന്നതിനെ എതിർക്കുകയും ചെയ്തു. ദുറൂസ് ജനതയ്‌ക്കെതിരായ സമീപകാല ആക്രമണങ്ങളെ സിറിയൻ സർക്കാർ അപലപിക്കുകയും തെക്കൻ സിറിയയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് (SOHR) യുദ്ധ നിരീക്ഷകൻ ദുറൂസ് ജനതയെ സൈന്യം ഇല്ലാതാക്കുന്നതായി ആരോപിച്ചു. മെയ് മാസത്തിൽ സംഘർഷത്തിനിടെ, ദുറൂസ്നെതിരായ ആക്രമണങ്ങൾക്കെതിരായ മുന്നറിയിപ്പാണെന്ന് പറഞ്ഞുകൊണ്ട് ഇസ്രായേൽ ഡമാസ്കസിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ആക്രമണം നടത്തിയിരുന്നു. അതേസമയം, സിറിയയിലെയും ലെബനനിലെയും ചില ദുറൂസ് നേതാക്കൾ, സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതായി ഇസ്രായേല്‍ ഡ്രൂസ് വിഭാഗത്തെ ഉപയോഗിക്കുകയാണെന്ന് ആരോപിച്ചു.