സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

Published : Mar 15, 2020, 06:34 PM IST
സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

Synopsis

നേരത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യക്കും കൊവിഡ് 19 സ്ഥീകരിച്ചിരുന്നു. ബ്രസീല്‍ പ്രധാനമന്ത്രി ബൊല്‍സാനൊരോയും നിരീക്ഷണത്തിലാണ്. 

മഡ്രിഡ്: സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്‍റെ ഭാര്യ ബെഗോന ഗോമസിന് കൊവിഡ് 19 സ്ഥിരീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇരുവരും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചികിത്സയിലാണെന്നും ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ചാണ് ഇരുവരും വീട്ടില്‍ കഴിയുന്നത്. അതേസമയം, പ്രധാനമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യക്കും കൊവിഡ് 19 സ്ഥീകരിച്ചിരുന്നു. ബ്രസീല്‍ പ്രധാനമന്ത്രി ബൊല്‍സാനൊരോയും നിരീക്ഷണത്തിലാണ്. സ്പെയിനില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 6821 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 208 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മാത്രം 12 പേര്‍ മരിച്ചു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം