
വാഷിംഗ്ടണ്‍: ചൈനക്കെതിരെ വ്യാപാര ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. 200 ബില്ല്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പന്നങ്ങളും സേവനങ്ങളും വാങ്ങിയില്ലെങ്കില്‍ ചൈനയുമായുള്ള വ്യാപാരക്കരാര്‍ അമേരിക്ക റദ്ദാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ചൈനയുടെ നടപടി എന്താണെന്ന് അമേരിക്ക നിരീക്ഷിക്കുകയാണ്. ചൈന അമേരിക്കയെ മുതലെടുത്തു. അവര്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ വാങ്ങണം. ഇല്ലെങ്കിര്‍ കാര്യങ്ങള്‍ ലളിതമാണ്. കരാര്‍ റദ്ദാക്കും. തന്നെ തെരഞ്ഞെടുക്കുന്നത് കാണാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് അമേരിക്ക നികുതി വര്‍ധന വരുത്തിയപ്പോള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അമേരിക്കയില്‍ നിന്ന് 200 ബില്ല്യണ്‍ ഡോളര്‍ വിലവരുന്ന ഉല്‍പന്നങ്ങള്‍ വാങ്ങാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇക്കാര്യമാണ് ട്രംപ് ഓര്‍മ്മിപ്പിച്ചത്.
നേരത്തെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമായിരുന്നു ആഗോള സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിച്ചത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക കുത്തന നികുതി വര്‍ധിപ്പിച്ചപ്പോള്‍ ചൈനയും തിരിച്ചടിച്ചു. പിന്നീടാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. കൊവിഡിന്റെ വ്യാപനത്തിന് ചൈനയാണ് കാരണമെന്നും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കുമെന്നും ട്രംപ് നേരത്തെയും ഭീഷണി മുഴക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam