
സിംഗപ്പൂർ: ഭർത്താവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതിനെ തുടർന്ന് യുവതിക്ക് പൊലീസ് സംരക്ഷണം നൽകാൻ കുടുംബ കോടതി ഉത്തരവ്. സിംഗപ്പൂരിലാണ് സംഭവം. സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണുണ്ടായതെന്ന് ഭർത്താവിന്റെ വാദം കോടതി തള്ളി. ദമ്പതികളുടെ വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഭർത്താവിൽനിന്ന് സംരക്ഷമം, ഒഴിപ്പിക്കൽ, ചികിത്സാ ചെലവുകൾ എന്നിവ യുവതി ആവശ്യപ്പെട്ടു. 2025 മെയ് 28നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്നും താൻ ലൈംഗിക പീഡനത്തിനിരയായെന്നും മാനസികമായി തകർന്നെന്നും യുവതി പറഞ്ഞു. ദിവസങ്ങളായി താൻ ശരിയായി ഭക്ഷണം കഴിക്കുകയോ നന്നായി ഉറങ്ങുകയോ ചെയ്തിട്ടില്ലെന്നും ഉറങ്ങാനായി മദ്യത്തെ ആശ്രയിക്കേണ്ടി വന്നെന്നും അവർ പറഞ്ഞു.
തന്നോട് മദ്യം കഴിക്കരുതെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. കുട്ടികളുടെ മുന്നിൽ മദ്യപിക്കില്ലെന്നും മതവിശ്വാസങ്ങൾക്ക് എതിരായതിനാലും സമ്മതിച്ചു. അന്ന് ഭർത്താവിൽ നിന്ന് അകന്ന് ഒരു വശത്തേക്ക് തിരിഞ്ഞു കിടക്കുമ്പോൾ ഭർത്താവ് സമ്മതിമില്ലാതെ കെട്ടിപ്പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. മക്കളെ കരുതി നിലവിളിച്ചില്ല. ആവർത്തിച്ച് എതിർത്തിട്ടും അയാൾ അവളെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് ബലാത്സംഗം ചെയ്തു. പരാതിപ്പെടുകയാണെങ്കിൽ ഞാനിത് പൂർത്തിയാക്കുമെന്നും ഭർത്താവ് പറഞ്ഞു. ഇത് തന്നെ വല്ലാതെ ബാധിച്ചുവെന്നും വിഷാദത്തിലാണെന്നും ദിവസങ്ങളോളം മുറിയിൽ പൂട്ടിയിടപ്പെട്ടുവെന്നും ജോലി ചെയ്യാൻ കഴിയാതെ വന്നതായും ആ സ്ത്രീ പറഞ്ഞു. അതേസമയം, മെയ് 28 ന് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന കാര്യം ആ പുരുഷൻ നിഷേധിച്ചില്ല. ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് അയാൾ വാദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam