കർശന ഡ്രസ് കോഡ്: ഇറാനിൽ പൊതുമധ്യത്തിൽ യുവതി മേൽ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചു

Published : Nov 03, 2024, 02:19 AM IST
കർശന ഡ്രസ് കോഡ്: ഇറാനിൽ പൊതുമധ്യത്തിൽ യുവതി മേൽ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചു

Synopsis

യുവതിയുടെ നടപടി ബോധപൂർവമായ പ്രതിഷേധമാണെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. നിർബന്ധിത ഹിജാബിനെതിരെയുള്ള പ്രതികരണമാണ് യുവതിയുടെ പ്രതിഷേധമെന്ന് ലെയ് ലാ എന്ന യുവതി എക്സിൽ കുറിച്ചു.

ടെഹ്റാൻ: ഇറാനിലെ ഡ്രസ് കോഡിനെതിരായ പ്രതിഷേധത്തിൽ ഇറാനിയൻ സർവകലാശാലയിൽ യുവതി മേൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചു. ഇസ്‌ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയുടെ സെക്യൂരിറ്റി ഗാർഡുകൾ യുവതിയെ തടഞ്ഞുവെക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യൂണിവേഴ്സിറ്റി വക്താവ് അമീർ മഹ്‌ജോബ് എക്‌സിൽ ഇക്കാര്യം സ്ഥിരീകരിച്ചു. പോലീസ് സ്റ്റേഷനിൽ യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാൽ യുവതിയുടെ നടപടി ബോധപൂർവമായ പ്രതിഷേധമാണെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. നിർബന്ധിത ഹിജാബിനെതിരെയുള്ള പ്രതികരണമാണ് യുവതിയുടെ പ്രതിഷേധമെന്ന് ലെയ് ലാ എന്ന യുവതി എക്സിൽ കുറിച്ചു. അന്വേഷണങ്ങൾക്ക് ശേഷം യുവതിയെ മിക്കവാറും മാനസികാശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന.

Read More... കാനഡയിൽ ചുരിദാർ ധരിച്ചെത്തി ഹാലോവീൻ മിഠായികൾ മോഷ്ടിക്കുന്ന സ്ത്രീ; വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്‍റുകൾ

ഹിജാബ് നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് 2022 സെപ്റ്റംബറിൽ ഇറാനിയൻ കുർദിഷ് യുവതി സദാചാര പോലീസിൻ്റെ കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് രാജ്യവ്യാപക പ്രതിഷേധമുയർന്നിരുന്നു. നിരവധി സ്ത്രീകൾ തങ്ങളുടെ മൂടുപടം ഉപേക്ഷിച്ച് രം​ഗത്തെത്തി. അധികൃതർ നിരവധി സമരങ്ങളെ അടിച്ചമർത്തിയാണ് നിശബ്ദമാക്കിയത്. 

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ
എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്