യാത്രക്കിടെ ഉപയോ​ഗിച്ച ശുചിമുറിയിലെ ക്ലോസറ്റ് തകർന്നു, യുവതി കുഴിയിലേക്ക് വീണു, മൂന്ന് മണിക്കൂറോളം വിസർജ്യത്തിൽ

Published : Apr 25, 2026, 10:26 AM IST
toilet

Synopsis

ഓസ്‌ട്രേലിയയിൽ യാത്രക്കിടെ ശുചിമുറി തകർന്ന് യുവതി വിസർജ്യക്കുഴിയിലേക്ക് വീണു. ഏകദേശം മൂന്ന് മണിക്കൂറോളം കുഴിയിൽ കുടുങ്ങിയ യുവതിയെ ഭർത്താവും അതുവഴിയെത്തിയ വ്യാപാരിയും ചേർന്ന് രക്ഷപ്പെടുത്തി. സംഭവത്തിൽ യുവതിക്ക് ഗുരുതര പരിക്കുകളില്ല.

കാന്‍ബറ: ഓസ്‌ട്രേലിയയിൽ യാത്രക്കിടെ ശുചിമുറി ഉപയോ​ഗിച്ച യുവതി അപകടത്തിൽപ്പെട്ടു. ടോയ്‌ലറ്റ് തകർന്നതിനെത്തുടർന്ന് മനുഷ്യ വിസർജ്ജ്യത്തിൽ മൂന്ന് മണിക്കൂറോളം നിൽക്കേണ്ടി വന്നു. ആലീസ് സ്പ്രിംഗ്‌സിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയാണ് സംഭവം. കാൻബറയിൽ നിന്ന് പങ്കാളിക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഹെൻബറി ഉൽക്കാശില ഗർത്തം സന്ദർശിക്കുന്നതിനുള്ള യാത്രക്കിടെയാണ് യുവതി ശുചിമുറിയിൽ കയറിയത്. യുവതിയുടെ ഭർത്താവും അതുവഴി എത്തിയ വ്യാപാരിയുമാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. സ്ത്രീക്ക് പിടിച്ചുകയറാൻ കയർ കുഴിയിലേക്ക് നൽകി കാർ ഉപയോഗിച്ച് വലിച്ചുകയറ്റുകയായിരുന്നു. യുവതിയെ 144 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

യുവതിക്ക് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. ലോങ്-ഡ്രോപ്പ് ടോയ്‌ലറ്റുകൾ അല്ലെങ്കിൽ പിറ്റ് ടോയ്‌ലറ്റുകൾ ഫ്ലഷ് ചെയ്യാത്തതുമായ ശുചിമുറി സംവിധാനമാണ്. ആഴത്തിലുള്ള കുഴിയിൽ മനുഷ്യ വിസർജ്ജ്യം ശേഖരിക്കുന്നു. ഓഫ്-ഗ്രിഡ് ക്യാമ്പിംഗ് സൈറ്റുകൾ പോലുള്ള വിദൂരമോയതോ അല്ലെങ്കിൽ ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം ശുചിമുറികൾ നിർമിക്കുക. സംഭവത്തെക്കുറിച്ച് എൻ‌ടി വർക്ക്‌സേഫ് അന്വേഷിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാൻസും ഗാലിബാഫും എത്തില്ല, യുഎസുമായി നേരിട്ട് ചർച്ചയ്ക്കില്ലെന്ന നിലപാടിലുറച്ച് ഇറാൻ; സമാധാന നിർദേശങ്ങൾ പാകിസ്ഥാൻ വഴി കൈമാറും
കിഴക്കൻ പസഫിക് സമുദ്രത്തിൽ കപ്പലിന് നേരെ അമേരിക്കൻ നാവികസേനയുടെ ആക്രമണം; 2 പേർ കൊല്ലപ്പെട്ടു