
വെനസ്വേല: തുണിക്കടയിൽ നിന്ന് ജീൻസ് മോഷ്ടിച്ച യുവതിയെ സെക്യൂരിറ്റി ജീവനക്കാരൻ പിടികൂടി. ഒന്നിന് മേലെ ഒന്നായി ധരിച്ച് എട്ട് ജീൻസുകളാണ് യുവതി മോഷ്ടിച്ചത്. തെക്കെ അമേരിക്കയിലെ വെനസ്വേലയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരി യുവതിയെ കൊണ്ട് ജീൻസ് ഓരോന്നായി അഴിച്ചുമാറ്റിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
തുണികടയിൽ നിന്ന് പുറത്തേക്ക് കടക്കാൻ യുവതി ധൃതി കാണിച്ചതാണ് ജീവനക്കാരിൽ സംശയമുണ്ടാക്കിയത്. പിന്നീട് യുവതിയെ പരിശോധിച്ചപ്പോൾ കള്ളി വെളിച്ചതാകുകയായിരുന്നു. ശുചിമുറിയിൽ കൊണ്ടുപോയാണ് വനിതാ ജീവനക്കാർ യുവതി ധരിച്ച ജീൻ ഓരോന്നായി അഴിപ്പിച്ചത്. ഇതിന്റെ വീഡിയോ ജീവനക്കാർ തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. യുവതി ജീൻസ് ഊരിമാറ്റുമ്പോൾ സെക്യൂരിറ്റി ജീവനക്കാരി എണ്ണുന്നത് വീഡിയോയിൽ കാണാം.
അതേസമയം, വ്യത്യസ്തമായ പ്രതികരണങ്ങളാണ് സോഷ്യൽമീഡിയയിൽ വീഡിയോയ്ക്ക് ലഭിക്കുന്നത്. യുവതിയ്ക്ക് പണം ആവശ്യമുണ്ടാകും അതായിരിക്കാം മോഷണത്തിലേക്ക് നിയച്ചതെന്ന് ചില ഉപഭോക്താക്കൾ പ്രതികരിച്ചു. ഒരു ജീൻസ് ധരിക്കാൻ ബുദ്ധിമുട്ടുമ്പോൾ എട്ടെണ്ണം ധരിച്ച യുവതിയുടെ കഴിവിൽ അദ്ഭുതം കൂറുകയാണ് മറ്റുചിലർ. സംഭവത്തിൽ യുവതിയെ സംബന്ധിച്ച ഒരു വിവരങ്ങളഉം ലഭ്യമല്ല. യുവതിയെ അറസ്റ്റ് ചെയ്തത് സംബന്ധിച്ചും വിവരങ്ങളില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam