ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു; അമേരിക്കയിൽ മാത്രം പത്തര ലക്ഷം പേർക്ക് രോഗം

By Web TeamFirst Published Apr 30, 2020, 7:18 AM IST
Highlights

അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രാജ്യത്ത് പത്തര ലക്ഷമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്

ദില്ലി: ലോകത്തെ കൊവി‍ഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. 3217842 പേർക്കാണ് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രോഗം സ്ഥിരീകരിച്ചത്. 2.28 ലക്ഷം പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ അമേരിക്കയിൽ മാത്രം 2352 പേർ മരിച്ചു.

അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രാജ്യത്ത് പത്തര ലക്ഷമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം 20000ലെറെ പേർക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. കൊവിഡിനെ ചികിൽസിക്കാൻ പുതിയ മരുന്നിന് അമേരിക്ക അനുമതി നൽകും. 

ബ്രിട്ടണിൽ 765 പേരും സ്പെയിനിൽ 453 പേരും ഫ്രാൻസിൽ 427 പേരും മരിച്ചു. ബ്രസീലിൽ 403 ഉം ഇറ്റലിയിൽ 323 ഉം ആണ് ഇന്നലെ മരിച്ചത്. യുകെയിൽ നഴ്സിംഗ് ഹോമുകളിൽ മരിച്ച ആളുകളുടെ കണക്കുകൾ പുറത്തു വിട്ടതോടെ മരണനിരക്ക് വീണ്ടും ഉയ‍ർന്നു. 26000 ത്തിലേറെ പേരാണ് ഇതുവരെ മരിച്ചത്. അതിനിടെ അബുദാബിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിയാണ് മരിച്ചത്.

click me!