ആശങ്ക ഒഴിയുന്നില്ല, ലോകത്ത് കൊവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക്, ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് 19 ന് വിമാനം

By Web TeamFirst Published May 14, 2020, 7:08 AM IST
Highlights

റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം ബാധിച്ചത്.

ലണ്ടൻ: കൊവിഡ് മഹാമാരിയിൽ ലോകത്ത് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്. രണ്ട് ലക്ഷത്തി തൊണ്ണൂറ്റിയേഴായിരത്തി എഴുന്നൂറ്റി അറുപത്തിയഞ്ചുപേർ രോഗം ബാധിച്ച് മരിച്ചതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. അതേ സമയം രോഗബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. അതേ സമയം അമേരിക്കയിൽ 24 മണിക്കൂറിൽ ആയിരത്തിഎഴുന്നൂറ് പേരാണ് മരിച്ചത്. ആകെ മരണം എൺപത്തിഅയ്യായിരം കടന്നു. പത്തൊന്പതിനായിരത്തിലേറ പേർക്ക് പുതുതായി രോഗം ബാധിച്ചു.

19 ന് ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക്  വിമാനമെത്തും

ബ്രിട്ടനിൽ 494 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. അതേ സമയം ബ്രിട്ടനിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുവാൻ ആദ്യ എയർ ഇന്ത്യ വിമാനം ഈ മാസം 19 ന് ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് സർവീസ് നടത്തും. ലോക്ഡൗൺ ഇളവ് നൽകിയതോടെ ആളുകൾ വ്യാപകമായി പുറത്തിറങ്ങുന്നത് ബ്രിട്ടനിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

 

click me!