ലോകത്ത് കൊവിഡിൽ പൊലിഞ്ഞത് 8.28 ലക്ഷം ജീവനുകൾ, അമേരിക്കയില്‍ നേരിയ ആശ്വാസം

By Web TeamFirst Published Aug 27, 2020, 6:52 AM IST
Highlights

അമേരിക്കയിൽ പ്രതിദിനം നാല്പത്തിരണ്ടായിരം പേർക്ക് രോഗം ബാധിക്കുമ്പോൾ ഇന്ത്യയിൽ ഇത് എഴുപത്തി അയ്യായിരമാണ്‌ എന്നാണ് വേൾഡോമീറ്ററിന്റെ കണക്ക്. 

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 8.28 ലക്ഷമായി. രണ്ടു കോടി 43 ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ ഒരു കോടി 68 ലക്ഷം പേർ രോഗമുക്തരായി. അമേരിക്കയിൽ പ്രതിദിന രോഗവർധനയുടെ കാര്യത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. അമേരിക്കയിലെ ആകെ രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക് അടുക്കുകയാണ്.

ബ്രസീലിൽ രോഗികളുടെ എണ്ണം മുപ്പത്തിയേഴു ലക്ഷം കടന്നു. ലോകത്ത് ഏറ്റവുമധികം പ്രതിദിന രോഗികൾ ഇപ്പോൾ ഇന്ത്യയിലാണ്. അമേരിക്കയിൽ പ്രതിദിനം നാല്പത്തിരണ്ടായിരം പേർക്ക് രോഗം ബാധിക്കുമ്പോൾ ഇന്ത്യയിൽ ഇത് എഴുപത്തി അയ്യായിരമാണ്‌ എന്നാണ് വേൾഡോമീറ്ററിന്റെ കണക്ക്. 

 

click me!