ലോകത്ത് കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു; മെക്സിക്കോയിലും ബ്രസീലിലും ഗുരുതരം

By Web TeamFirst Published Jun 5, 2020, 6:50 AM IST
Highlights

അമേരിക്ക, ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിതി വളരെ ഗുരുതരമായി തുടരുകയാണ്. ഈ മൂന്ന് രാജ്യത്തും ആയിരത്തിലേറെ പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണമടഞ്ഞത്

വാഷിങ്ടൺ: കൊവിഡ് മഹാമാരിയെ കൊന്നൊടുക്കിയ മനുഷ്യജീവനുകളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. ലോകത്തെല്ലായിടത്തും കൊവിഡ് മഹാമാരിയുടെ താണ്ഡവം തുടരുകയാണ്. ജനം ഭീതിയുടെ നിഴലിൽ തുടരുന്നു.

ലോകത്താകമാനം 6688679 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഓരോ ദിവസവും പതിനായിരക്കണക്കിന് പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. അതേസമയം രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം 392123 ലാണ് എത്തിനിൽക്കുന്നത്. 

അമേരിക്ക, ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിതി വളരെ ഗുരുതരമായി തുടരുകയാണ്. ഈ മൂന്ന് രാജ്യത്തും ആയിരത്തിലേറെ പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണമടഞ്ഞത്. ബ്രസീലിൽ 1337ഉം അമേരിക്കയിൽ 1029 പേരുമാണ് മരിച്ചത്. മെക്സിക്കോയിൽ 1092 കൊവിഡ് ബാധിതർക്കും ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

click me!