മൂന്നാം ലോക മഹായുദ്ധത്തിലേക്കോ? ചേരിതിരിഞ്ഞ് രാജ്യങ്ങൾ, ഇറാനൊപ്പം ആരൊക്കെ, ഇന്ത്യയുടെ നിലപാടെന്ത്, പാകിസ്ഥാൻ ആർക്കൊപ്പം?

Published : Mar 01, 2026, 09:00 AM IST
trump modi xi jin ping

Synopsis

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം ആരംഭിച്ചതോടെ ലോകം യുദ്ധഭീതിയിലാണ്. പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലിനൊപ്പവും റഷ്യയും ചൈനയും ഇറാനൊപ്പവും അണിനിരന്നപ്പോൾ, ഇന്ത്യ സംയമനം പാലിക്കാൻ ആഹ്വാനം ചെയ്യുന്നു. 

ദില്ലി: ഇറാന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം യുദ്ധം തുടങ്ങിയതോടെ ലോകം യുദ്ധഭീതിയിൽ. ലോകം മൂന്നാം ലോക യുദ്ധത്തിവേക്ക് പോകുമോ എന്നതാണ് ഉറ്റുനോക്കുന്നത്, ഇസ്രയേലിനൊപ്പം അമേരിക്കയും കൂടി ചേർന്നതോടെയാണ് രാജ്യങ്ങൾ തമ്മിൽ വിഘടിച്ചത്. ഇസ്രായേലിനും അമേരിക്കക്കും പൂർണപിന്തുണയുമായി ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ അടക്കം ലോക രാജ്യങ്ങൾ രം​ഗത്തെത്തി. തങ്ങൾ അക്രമിക്കപ്പെട്ടതോചെ ഗൾഫ് രാജ്യങ്ങളാകെ ഇറാനെതിരെ നിരന്നു. ഇറാനൊപ്പം പിന്തുണയുമായി റഷ്യയും ചൈനയും രം​ഗത്തെത്തി. സിറിയ, ഇറാഖ്, യെമൻ, ലെബനോൺ അടക്കം മധ്യപൂർവേഷ്യൻ രാജ്യങ്ങളും ഇറാന് പിന്തുണ അറിയിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ നൽകി പാകിസ്ഥാനും രം​ഗത്തെത്തി. 

ഇരുപക്ഷവും സംയമനം പാലിക്കണമെന്നാണ് ജപ്പാന്റെയും ഇന്ത്യയുടെയും നിലപാട്. നിലപാട് നോക്കിയാൽ തന്നെ ചേരിതിരിവ് വ്യക്തം. യുദ്ധം തുടരുമ്പോൾ, വ്യാപാരം അടക്കമുള്ള വിഷയങ്ങൾ കൂടി പരിഗണിക്കപ്പെടും. എണ്ണയും ആയുധവും അടക്കമുള്ള കച്ചവട താത്പര്യങ്ങളും വരും. പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ പോയാൽ ലോകം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകുമോ എന്നാണ് ആശങ്ക ഉയരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Israel-US War on Iran Live: ഇറാൻ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടു, കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ
ബുർജ് ഖലീഫക്ക് സമീപം ഡ്രോൺ, പിന്നാലെ സ്ഫോടനവും പുകയുമെന്ന് റിപ്പോര്‍ട്ട്, ആശങ്കയിലാക്കുന്ന ദൃശ്യങ്ങൾ... താമസക്കാരെ ഒഴിപ്പിച്ചു