28 വർഷത്തിനിടയിലെ ശക്തമായ പ്രളയം, ആളൊഴിഞ്ഞ വീടുകൾ താവളമാക്കി മുതലകൾ, മുന്നറിയിപ്പുമായി പൊലീസ്

Published : Mar 09, 2026, 10:46 PM IST
 crocodile

Synopsis

ഓസ്‌ട്രേലിയയിലെ വടക്കൻ മേഖലയിലെ കാതറിനിലാണ് മുതലകൾ പ്രളയ ബാധിതമായ മേഖലകളിലെ വീടുകൾ മുതലകൾ കീഴടക്കിയത്.

സിഡ്നി:1998ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയത്തിൽ ആളുകൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. വീടുകൾ കീഴടക്കി മുതലകൾ. മുന്നറിയിപ്പുമായി അധികൃതർ. ഓസ്‌ട്രേലിയയിലെ വടക്കൻ മേഖലയിലെ കാതറിനിലാണ് മുതലകൾ പ്രളയ ബാധിതമായ മേഖലകളിലെ വീടുകൾ മുതലകൾ കീഴടക്കിയത്. കനത്ത പ്രളയത്തെത്തുടർന്ന് എല്ലായിടത്തും മുതലകൾ ഇറങ്ങിയിട്ടുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ശനിയാഴ്ചയോടെ ആയിരത്തിലധികം ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുളളത്. മുതലകൾ എല്ലായിടത്തുമുണ്ട്, ദയവായി വെള്ളത്തിലിറങ്ങരുത് എന്നാണ് പൊലീസ് കമാൻഡർ ഷോൺ ഗിൽ മുന്നറിയിപ്പിൽ പറയുന്നത്. വേഗത്തിൽ ഒഴുകുന്ന വെള്ളമായതിനാലും മുതലകൾ ഏറ്റവും സജീവമായ സമയമായതിനാലും വെള്ളത്തിലിറങ്ങുന്നത് അതീവ അപകടകരമാണ്. മേഖലയിലെ സ്കൂളുകൾക്ക് മുതലകളുടെ ശല്യത്തെ തുടർന്ന് അവധി നൽകേണ്ട സ്ഥിതിയും വന്നിട്ടുണ്ട്. മേഖലയിലെ 90ലേറെ വീടുകളിൽ വൈദ്യുതി ബന്ധം നിലച്ച അവസ്ഥയാണ്. ഇതിനാൽ തന്നെ മേഖലയിലുള്ളവർ സുരക്ഷിത മേഖലകളിലേക്ക് നീന്തിയെത്താൻ ശ്രമിക്കരുതെന്നും പൊലീസ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടറുകൾ അടക്കമാണ് മേഖലയിൽ സജീവമായിട്ടുള്ളത്.

വടക്കൻ ഓസ്‌ട്രേലിയയിൽ ഉപ്പുവെള്ളം താവളമാക്കിയ ഏകദേശം ഒരു ലക്ഷത്തിലധികം മുതലകളുണ്ട്. 20 അടിയോളം നീളം വയ്ക്കുന്നതാണ് ഈ മുതലകൾ. ഒറ്റക്കടിയിൽ മനുഷ്യന്റെ തലയോട്ടി തകർക്കാൻ ശക്തിയുള്ളവയാണ് ഈ മുതലകൾ. മിക്ക മുതലകളും ഒരു ടണ്ണോളം ഭാരം വരുമെന്നും പൊലീസ് വിശദമാക്കുന്നത്. പ്രളയജലത്തിൽ മുതലകളെ കൂടാതെ ബുൾ സ്രാവുകളേയും കണ്ടതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കാലാവസ്ഥാ വ്യതിയാനം ഇത്തരം പ്രകൃതിക്ഷോഭങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. രൂക്ഷമായ കാലാവസ്ഥ മൂലം ഓസ്ട്രേലിയയിലെ വടക്കൻ മേഖലകളിൽ ജനവാസം താരതമ്യേന കുറവാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന്റെ അപ്രതീക്ഷിത നീക്കം, ഇറാൻ വനിതാ ദേശീയ ഫുട്ബോൾ ടീമിലെ അംഗങ്ങൾക്ക് അഭയം നൽകാൻ അമേരിക്ക തയ്യാറെന്ന് പ്രഖ്യാപനം
ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന