ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്? മുന്നറിയിപ്പുമായി ലോകവ്യാപാര സംഘടന

By Web TeamFirst Published Sep 27, 2022, 7:38 PM IST
Highlights

മാന്ദ്യം മറികടക്കാനുള്ള പദ്ധതികൾ ഇപ്പോൾ തന്നെ ലോകരാജ്യങ്ങൾ ആവിഷ്ക്കരിക്കണമെന്നും ലോകവ്യാപര സംഘടന മേധാവി  

സാമ്പത്തികമേഖലയെ ആശങ്കയിലാഴ്ത്തുന്ന മുന്നറിയിപ്പുമായി ലോകവ്യാപാര സംഘടന. ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് ലോക വ്യാപാര സംഘടനയുടെ മേധാവി മുന്നറിയിപ്പ് നൽകുന്നത്.  മാന്ദ്യം മറികടക്കാനുള്ള പദ്ധതികൾ ഇപ്പോൾ തന്നെ ലോകരാജ്യങ്ങൾ ആവിഷ്ക്കരിക്കണമെന്നും ലോകവ്യാപര സംഘടന മേധാവി  ഗോസി ഒകോഞ്ചോ ഇവേല പറഞ്ഞു. ജനീവയിൽ ലോകവ്യാപര സംഘടനയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് അവര്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയത്.
  
ആഗോളതലത്തിൽ സാമ്പത്തിക സൂചികകൾ നല്ല സൂചനകൾ അല്ല നൽകുന്നത് ഗോസി ഒകോഞ്ചോ ചൂണ്ടിക്കാട്ടുന്നു. നാല് കാര്യങ്ങളാണ് ഇതിന് കാരണമെന്നാണ് ഗോസി ഒകോഞ്ചോ ഇവേലയുടെ വിലയിരുത്തൽ.

1. റഷ്യയുടെ യുക്രൈൻ അധിനിവേശം പ്രതിസന്ധി കൂട്ടി. 2. വിലക്കയറ്റം, പണപ്പെരുപ്പം, 3. ഇന്ധനക്ഷാമം. 4, കാലാവസ്ഥാവ്യതിയാനം.  ഇതിന് പുറമേ കോവിഡ് തീർത്ത പ്രതിസന്ധിയും. ലോക്ഡൗൺ  സാമ്പത്തികമേഖലയെ മന്ദഗതിയിലാക്കി.  അമേരിക്ക ഉൾപ്പടെ വികസിതരാജ്യങ്ങളിൽ വരെ വിലക്കയറ്റം പിടിച്ച് നിർത്താൻ കഴിയുന്നില്ല. യൂറോപ്പിൽ ജർമ്മിനിയിൽ ഉൾപ്പടെ ഇന്ധനപ്രതിസന്ധിയും രൂക്ഷം.  ഇത് മറികടക്കാൻ ഇപ്പോൾ തന്നെ പദ്ധതികൾ തുടങ്ങണമെന്ന് ഡബ്ലു ടി ഒയുടെ വാർഷികയോഗത്തിൽ ഗോസിയുടെ നിർദ്ദേശം.  2007-08 കാലത്ത് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട മാന്ദ്യമാണ് ഇതിന് മുൻപ്  ലോകത്താകെ പ്രതിസന്ധിയുണ്ടാക്കിയത്.  ഇതോടൊപ്പം യുക്രൈൻ യുദ്ധവും കോവിഡും സ്ഥിതി സങ്കീർണമാക്കിയെന്നും അവ‍ര്‍ പറയുന്നു.എല്ലാ രാജ്യങ്ങളേയും ഈ പ്രതിസന്ധി ഒരു പോലെ ബാധിച്ചു തുടങ്ങിയതിനാൽ തന്നെ ലോകം വൈകാതെ മാന്ദ്യത്തിലേക്ക് കടക്കുമെന്ന്  ഗോസി ഒകോഞ്ചോ പറഞ്ഞു. 

ഭാരത് ജോഡ്ഡോ യാത്ര മലപ്പുറത്ത് ആരംഭിച്ചു

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര മലപ്പുറം ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം തുടരുന്നു. രാവിലെ 6.30-ന് പുലാമന്തോളിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷമുള്ള യാത്ര പട്ടിക്കാട് നിന്നാണ് തുടങ്ങിയത്. ഇന്നത്തെ യാത്ര പാണ്ടിക്കാട് സമാപിക്കും.  യാത്രക്കിടെ പെരിന്തൽമണ്ണ സിപിഎം ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നിൽ കറുത്ത ബാനർ പതിപ്പിച്ചു. കുഴിമന്തിക്ക് പകരം പൊറോട്ടയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ് എന്നാണ് ഡിവൈഎഫ്ഐയുടെ പേരിൽ പ്രത്യക്ഷപ്പെട്ട  ബാനറിൽ എഴുതിയിരുന്നത്. രാഹുൽ ഗാന്ധിയുടെ ശ്രദ്ധ തിരിക്കാൻ ഞാഞ്ഞൂലുകൾക്ക് ആവില്ല എന്നായിരുന്നു വിടി  ബൽറാമിന്റെ ഇതിനുള്ള മറുപടി. യാത്രക്കിടെ പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ  മുസ്ലീം ലീഗ് നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 

tags
click me!