
ബീജിങ്: സമീപകാലത്തെ ഏറ്റവും വലിയ സൈനിക പരേഡ് തുടങ്ങി ചൈന. രണ്ടാം ലോക മഹായുദ്ധ വിജയം അനുസ്‌മരിച്ച് ബീജിങ്ങിൽ നടക്കുന്ന വൻ പരേഡിൽ വടക്കൻ കൊറിയൻ നേതാവ് കിം ജോംഗ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനുമാണ് മുഖ്യാതിഥികൾ. പതിനായിരം സൈനികർ അണിനിരക്കുന്ന പരേഡിൽ അത്യാധുനിക ആയുധങ്ങളുടെ പ്രദർശനവുമുണ്ടാകും. ചൈനീസ് നേതാവ് ഷി ജിൻപിംഗ് അധ്യക്ഷത വഹിക്കുന്നു. ഒരു ശക്തിക്കും ചൈനയുടെ വളർച്ച തടയാൻ ആകില്ലെന്ന് ഷീ ജിൻ പിംഗ് പറഞ്ഞു. പുതിയ ലോക സാഹചര്യത്തിൽ ഏറെ പ്രധാനമാണ് ചൈനയിലെ ഇന്നത്തെ വലിയ ആഘോഷമാണ് നടക്കുന്നത്.
യുഎസ് താരിഫ് പിരിമുറുക്കത്തിനിടയിൽ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഏകദേശം രണ്ട് ഡസനോളം വിദേശ നേതാക്കൾ പങ്കെടുക്കുന്നു. ഇറാൻ, പാകിസ്ഥാൻ തലവന്മാരുൾപ്പെടെയാണ് പങ്കെടുക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള നേതാക്കളും പങ്കെടുക്കുന്നു. തങ്ങളുടെ ഏറ്റവും പുതിയ മിസൈലുകൾ, യുദ്ധവിമാനങ്ങൾ, അത്യാധുനിക ആയുധങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. പലതും ഇതാദ്യമായാണ് പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. 2019 ന് ശേഷമുള്ള ചൈനയുടെ ആദ്യത്തെ വലിയ സൈനിക പരേഡാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam