ഷി ജിന്‍പിംഗ്, പുടിൻ കൂടിക്കാഴ്ചയിൽ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ ചർച്ചയാകും

By Web TeamFirst Published Mar 20, 2023, 6:13 PM IST
Highlights

റഷ്യയുമായി അടുപ്പമുള്ള ഇന്ത്യ, ചൈന പോലെയുള്ള രാജ്യങ്ങൾ യുദ്ധം അവസാനിപ്പിക്കാനായി ഇടപെടണമെന്ന് അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങൾ  നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

മോസ്കോ: ഷി ജിൻ പിം​ഗ് പുടിൻ കൂടിക്കാഴ്ചയിൽ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർദ്ദേശങ്ങളും ചർച്ചയാകുന്നു. ചൈന മുന്നോട്ട് വെച്ച നിർദ്ദേശങ്ങളാണ് ഇരുനേതാക്കളും ചർച്ച ചെയ്യുക. മൂന്ന് ദിവസത്തെ പര്യടത്തിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിം​ഗ്  ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരത്തോടെ മോസ്കോയിലെത്താനിരിക്കുകയാണ്. ഈ ചർച്ചയിൽ വളരെ സുപ്രധാനമായ ചില നിർദ്ദേശങ്ങൾ, ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. 

റഷ്യയുമായി അടുപ്പമുള്ള ഇന്ത്യ, ചൈന പോലെയുള്ള രാജ്യങ്ങൾ യുദ്ധം അവസാനിപ്പിക്കാനായി ഇടപെടണമെന്ന് അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങൾ  നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവിൽ ഇപ്പോൾ റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ്  മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത് ചൈന ഇക്കാര്യത്തിൽ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട് എന്നാണ്. ഇക്കാര്യങ്ങൾ വ്ളാഡിമിർ പുടിനും ഷി ജിൻപിം​ഗും തമ്മിലുളള കൂടിക്കാഴ്ചയിൽ ചർച്ചയാകും.

അതായത് യുക്രൈന് മേലുള്ള റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാൻ. റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള വളരെ സുപ്രധാനമായ ഒരു സമാധാന പദ്ധതിയുമായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിം​ഗ് മോസ്കോയിലെത്തുന്നത്. ഈ പദ്ധതിയിൽ എന്തൊക്കെ നിർദ്ദേശങ്ങളാണ് ചൈന മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് ഇനി വ്യക്തമാകാനുള്ളത്. അതിനോട് വ്ളാഡിമിർ പുടിൻ എങ്ങനെ പ്രതികരിക്കുമെന്നും. വാർത്ത പുറത്തുവന്നതോടെ യുക്രൈന്റെ പ്രതികരണം പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ മണ്ണിൽ നിന്നും പൂർണ്ണമായും റഷ്യൻ സൈന്യം പിൻമാറണം എന്നാണ് യുക്രൈൻ ആവശ്യപ്പെടുന്നത്. ആ ആവശ്യത്തിലൂന്നിയായിരിക്കണം ചർച്ച നടക്കേണ്ടത് എന്നാണ് യുക്രൈന്റെ പ്രതികരണം. 

പുടിനും ഷി ജിന്‍പിങും കൂടിക്കാഴ്ചയ്ക്ക്; യുക്രൈന്‍ യുദ്ധത്തില്‍ ചൈന പങ്കാളിയാകുമോ? ആശങ്കയോടെ ലോകം

click me!