
വാഷിങ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് ശേഷവും ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുഎസിൻ്റെ അനുമതിയില്ലാതെ ഇറാന് ആണവ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാനിൽ കൂടുതൽ നാശമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഒരുപക്ഷെ അതും ചെയ്തേക്കുമെന്നും വ്യക്തമാക്കി. എന്താണ് ചെയ്യുകയെന്ന് ഉടനെ അറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Trump on Iran:
I would rather not destroy the rest of the country if possible, but maybe I’ll have to.
You will know soon enough. https://t.co/exoN4iHFzA
— Clash Report (@clashreport) November 5, 2026
എട്ട് മാസത്തോളമായി തുടരുന്ന ഇറാൻ യുദ്ധം അമേരിക്കയിലെ ജനങ്ങളെ കുപിതരാക്കിയതിൻ്റെ തിരിച്ചടി നേരിടുകയാണ് റിപ്പബ്ലിക്കൻ പാർട്ടി. യുഎസ് സെനറ്റിലും ജനപ്രതിനിധി സഭയിലും പുറമെ ഗവർണർമാരുടെ പോരാട്ടത്തിലും ഡെമോക്രാറ്റിക് പാർട്ടി വൻ വിജയം നേടി. ഇതിൽ ആഹ്ലാദിച്ച ഇറാനിലെ ജനങ്ങളോട് ഇറാൻ്റെ പരമോന്നത നേതാവ് മൊജ്‌തബ ഖമനെയിയും മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലം അമേരിക്കയുടെ ഇറാനെതിരായ നയത്തിൽ പ്രതിഫലിക്കില്ലെന്നും അവർ ഇനിയും ആക്രമിക്കാൻ വന്നേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പം അമേരിക്ക ഇനി ആക്രമിച്ചാൽ യുദ്ധം വ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിൽ കൂടുതൽ നാശമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഒരുപക്ഷെ അത് ചെയ്തേക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam