
മുന്‍ കാമുകി തീയിട്ട് നശിപ്പിച്ച വീട് പണിയാന് സഹായം തേടി യുവാവ്. വീഡിയോ കോള്‍ വിളിച്ചപ്പോള്‍ മറ്റൊരു യുവതി ഫോണ്‍ എടുത്തതിന് പിന്നാലെയായിരുന്നു യുവതി കാമുകന്‍റെ വീടിന് തീയിട്ടത്. നവംബര്‍ 22 നായിരുന്നു സംഭവം. 23കാരിയായ സെനെയ്ഡ സോട്ടോയാണ് കാമുകന്‍ ടോമി ഗാരേയുടെ വീടിന് തീയിട്ടത്. എന്നാല്‍ ടോമിയുടെ ഫോണ്‍ എടുത്തത് ബന്ധുവായ സ്ത്രീയായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് വയസുകാരിയായ മകള്‍ക്കൊപ്പം കഴിയുന്നതിന് വേണ്ടി സാമ്പത്തിക സഹായം ഓണ്‍ലൈനിലൂടെ തേടിയത്.
വീഴ്ചയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള സഹായമാണ് ഇയാള്‍ ചോദിക്കുന്നത്. ഗോ ഫണ്ട് മീ എന്ന സൈറ്റിലൂടെയാണ് ഇയാള്‍ സാമ്പത്തിക സഹായം തേടിയിട്ടുള്ളത്. വീടിന് തീയിട്ടതിന് കാമുകി സെനെയ്ഡ സോട്ടോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചാ ശ്രമം, തീ കൊളുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. വീടിന് തീയിടുന്ന സമയത്ത് ഗാരേ സ്ഥലത്തുണ്ടായിരുന്നില്ല. അതിനാല്‍ ആളപായം ഉണ്ടായില്ല. എന്നാല്‍ മകളുടെ ഉടുപ്പുകളും കളിപ്പാട്ടങ്ങളും ഷൂസുകളും അടക്കമുള്ള വസ്തുക്കളാണ് അഗ്നിക്കിരയായത്.
50000ഡോളറിന്‍റെ നഷ്ടമുണ്ടായതായാണ് ഗാരേ പറയുന്നത്. വീട് പുനര്‍ നിര്‍മ്മിച്ചെടുത്ത് മകളുമൊത്ത് ജീവിക്കാനാണ് ഗാരേ ക്രൌഡ് ഫണ്ടിംഗ് സഹായം തേടിയിട്ടുള്ളത്. താനും പിതാവിനും സ്വന്തമായുള്ള ഏക സ്ഥലമായിരുന്നു ആ വീടെന്നും തലമുറകളായുള്ള സമ്പാദ്യമാണ് കത്തി നശിച്ചതെന്നുമാണ് ഗാരേ പറയുന്നത്. ഇത്തരമൊരു കുറഅറകൃത്യത്തിന് ഇരയാവേണ്ടി വരുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല.
വെറും ഒരുമാസത്തെ പരിചയം മാത്രമായിരുന്നു കാമുകിയുമായി ഉണ്ടായിരുന്നതെന്നും ഗാരേ പറയുന്നു. മകള്‍ക്ക് അഗ്നിബാധ വളരെ ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു. എന്താണ് വീട്ടിലേക്ക് പോകാത്തതെന്നാണ് മകള്‍ ചോദിക്കുന്നതെന്നും ഗാരേ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam