മുംബൈക്കെതിരെ ചെന്നൈയ്ക്ക് ടോസ്; ഇരു ടീമുകളിലും മാറ്റങ്ങള്‍

Published : Apr 03, 2019, 07:51 PM IST
മുംബൈക്കെതിരെ ചെന്നൈയ്ക്ക് ടോസ്; ഇരു ടീമുകളിലും മാറ്റങ്ങള്‍

Synopsis

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡേയിലാണ് മത്സരം. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയവുമായിട്ടാണ് ചെന്നൈ എത്തുന്നത്.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡേയിലാണ് മത്സരം. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയവുമായിട്ടാണ് ചെന്നൈ എത്തുന്നത്. മുംബൈയ്ക്ക് മൂന്ന് മത്സരങ്ങളില്‍ രണ്ട് തോല്‍വിയും ഒരു ജയവുമാണുളളത്.

ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. മിച്ചല്‍ സാന്റ്‌നര്‍ക്ക് പകരം മോഹിത് ശര്‍മ ടീമിലെത്തി. മൂന്ന് ഓവര്‍സീസ് താരങ്ങളാണ് ചെന്നൈയ്ക്ക് വേണ്ടി കളിക്കുന്നത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് മുംബൈ ഇറങ്ങുന്നത്. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, രാഹുല്‍ ചാഹര്‍ എന്നിവര്‍ കളിക്കും. മിച്ചല്‍ മക്‌ക്ലെനാഘനും മായങ്ക് മര്‍കണ്ഡേയുമാണ് പുറത്തായത്. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, യുവരാജ് സിങ്, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, രാഹുല്‍ ചാഹര്‍, ലസിത് മലിംഗ, ജസ്പ്രീത് ബുംറ. 

ചെന്നൈ സൂപ്പര്‍ കിങ്‌സ്: അമ്പാട്ടി റായുഡു, ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, എം.എസ് ധോണി (ക്യാപ്റ്റന്‍), ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, മോഹിത് ശര്‍മ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ഇമ്രാന്‍ താഹിര്‍.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍