ഞാന്‍ ബാറ്റിങ് ആസ്വദിക്കുന്നു; ആരും എന്നെ കുറിച്ച് ചിന്തിക്കണ്ട: രോഹിത് ശര്‍മ

Published : Apr 03, 2019, 05:18 PM IST
ഞാന്‍ ബാറ്റിങ് ആസ്വദിക്കുന്നു; ആരും എന്നെ കുറിച്ച് ചിന്തിക്കണ്ട: രോഹിത് ശര്‍മ

Synopsis

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഇപ്പോഴും സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. 14, 48. 32 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ സ്‌കോര്‍.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഇപ്പോഴും സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. 14, 48. 32 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ സ്‌കോര്‍. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാന്‍ ഒരുങ്ങുമ്പോഴും ക്യാപ്റ്റന്റെ ഫോമിന്റെ കാര്യത്തില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്.

എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് രോഹിത് ശര്‍മ വ്യക്തമാക്കി. മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഹിറ്റ്മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ക്യാപ്റ്റന്‍ പറഞ്ഞതിങ്ങനെ... ഞാന്‍ എന്റെ ബാറ്റിങ് ആസ്വദിക്കുന്നുണ്ട്. ശരിയാണ് എനിക്ക് ഇതുവരെ വലിയ സ്‌കോറുകള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നന്നായിട്ട് പന്ത് മിഡില്‍ ചെയ്യുന്നുണ്ട്. ടീം ഒന്നടങ്കം കഴിവിന്റെ മുഴുവന്‍ പുറത്തെടുത്താന്‍ ഇന്നത്തെ മത്സരം വിജയിക്കാന്‍ സാധിക്കും. രോഹിത് വ്യക്തമാക്കി.

ഇന്ന് മുംബൈയിലാണ് ചെന്നൈയുമായിട്ടുള്ള മത്സരം. ഇരുവരും ഇതുവരെ 24 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 13 തവണയും ജയം മുംബൈക്കൊപ്പം നിന്നു. 11 തവണ ചെന്നൈ വിജയിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും