ആരാധകനായാല്‍ ഇങ്ങനെ വേണം; ധോണി പുറത്തായതിന് പിന്നാലെ മുംബൈ ജേഴ്സിയണിഞ്ഞ് ചെന്നൈ ആരാധകന്‍

Published : Apr 04, 2019, 03:35 PM IST
ആരാധകനായാല്‍ ഇങ്ങനെ വേണം; ധോണി പുറത്തായതിന് പിന്നാലെ മുംബൈ ജേഴ്സിയണിഞ്ഞ് ചെന്നൈ ആരാധകന്‍

Synopsis

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വിശിയ ചെന്നൈക്ക് തുടക്കത്തിലേ തകര്‍ച്ച നേരിട്ടിരുന്നു.

മുംബൈ: ഐപിഎല്ലില്‍ സ്വന്തം ടീമിനെ അകമഴിഞ്ഞ് പിന്തുണക്കുന്ന ആയിരക്കണക്കിന് ആരാധകരെ നമ്മള്‍ കണ്ടിട്ടുണ്ട്. കൂട്ടത്തില്‍ സ്വന്തം ടീമിനോട് ഏറ്റവും കൂറുള്ള ആരാധകര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനാണെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ നടന്ന മത്സരത്തിനിടെ നടന്ന രസകരമായ സംഭവം ആണ് ഇപ്പോള്‍ ചെന്നൈ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വിശിയ ചെന്നൈക്ക് തുടക്കത്തിലേ തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ ധോണി-കേദാര്‍ ജാദവ് സഖ്യം ചെന്നൈയെ കരകയറ്റുമെന്ന് കരുതിയ ഘട്ടത്തില്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ധോണി പുറത്തായി.

ഈ സമയം ഗ്യാലറിയില്‍ അവിശ്വസനീയതയോടെ വായ് പൊളിച്ചിരുന്ന ഒരു ആരാധകന്‍ തൊട്ടടുത്ത നിമിഷം താന്‍ ധരിച്ചിരുന്ന ചെന്നൈയുടെ ജേഴ്സി ഊരി മാറ്റി. അതിനുതാഴെ ധരിച്ചിരുന്ന മുംബൈ ഇന്ത്യന്‍സ് ജേഴ്സിയിലായി പിന്നീട് ആരാധന്റെ ആഘോഷം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍