ചിന്നത്തല- ജഡു ഷോ; ചെന്നൈയ്‌ക്ക് ഏഴാം ജയം

Published : Apr 14, 2019, 07:42 PM ISTUpdated : Apr 14, 2019, 07:47 PM IST
ചിന്നത്തല- ജഡു ഷോ; ചെന്നൈയ്‌ക്ക് ഏഴാം ജയം

Synopsis

കൊല്‍ക്കത്തയുടെ 161 റണ്‍സ് ചെന്നൈ രണ്ട് പന്ത് ബാക്കിനില്‍ക്കേ ചെന്നൈ മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ സുരേഷ് റെയ്‌നയാണ് വിജയശില്‍പി. 

കൊല്‍ക്കത്ത: റെയ്‌ന- ജഡേജ ഫിനിഷിംഗില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. കൊല്‍ക്കത്തയുടെ 161 റണ്‍സ് ചെന്നൈ രണ്ട് പന്ത് ബാക്കിനില്‍ക്കേ ചെന്നൈ മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ സുരേഷ് റെയ്‌നയാണ് വിജയശില്‍പി. കൊല്‍ക്കത്തയ്‌ക്കായി നരെയ്‌നും ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിംഗില്‍ ചെന്നൈയുടെ ഷെയ്‌ന്‍ വാട്‌സണെ(6) തുടക്കത്തിലെ ഹാരി എല്‍ബിയില്‍ കുടുക്കി. മികച്ച തുടക്കം ലഭിച്ചെങ്കിലും 16 പന്തില്‍ 24 റണ്‍സെടുത്ത ഡുപ്ലസിസ് നരെയ്‌ന്‍റെ ആറാം ഓവറില്‍ ബൗള്‍ഡായി. അഞ്ച് റണ്‍സുമായി അമ്പാട്ടി റായുഡുവും വന്നപോലെ മടങ്ങി. കേദാര്‍ ജാദവ്(12 പന്തില്‍ 20) മികച്ച തുടക്കം നേടിയെങ്കിലും ചൗളയ്ക്ക് മുന്നില്‍ വീണു.

'തല'യും 'ചിന്നത്തല'യും ഒന്നിച്ചതോടെ കളി മാറുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ നരെയ്‌ന്‍റെ 16-ാം ഓവറിലെ നാലാം പന്തില്‍ ധോണി(16) എല്‍ബിയില്‍ കുടുങ്ങി. പിന്നാലെ റെയ്‌ന 36 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തി. അവസാന മൂന്ന് ഓവറില്‍ 32 റണ്‍സാണ് ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. 19.4 ഓവറില്‍ റെയ്‌നയും(42 പന്തില്‍ 58) ജഡേജയും(17 പന്തില്‍ 31) ഈ ലക്ഷ്യത്തിലെത്തി.

ഇമ്രാന്‍ താഹിറിന്‍റെ നാല് വിക്കറ്റ് പ്രകടനത്തില്‍ കൊല്‍ക്കത്തയെ 161ല്‍ തളയ്‌ക്കുകയായിരുന്നു നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കൊല്‍ക്കത്ത നിശ്‌ചിത ഓവറില്‍ എട്ട് വിക്കറ്റിനാണ് ഇത്രയും റണ്‍സെടുത്തത്. ഓപ്പണര്‍ ക്രിസ് ലിന്നിന്‍റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി(51 പന്തില്‍ 82) മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ഓര്‍മ്മിക്കാനുള്ളത്. 

സുനില്‍ നരെയ്‌ന്‍(2), നിതീഷ് റാണ(21), റോബിന്‍  ഉത്തപ്പ(0), ദിനേശ് കാര്‍ത്തിക്(18), ആന്ദ്രേ റസല്‍(10), ശുഭ്‌മാന്‍ ഗില്‍(15), പീയുഷ് ചൗള(4) കുല്‍ദീപ് യാദവ്(0) എന്നിങ്ങനെയായിരുന്നു കൊല്‍ക്കത്ത താരങ്ങളുടെ സ്‌കോര്‍. താക്കൂര്‍ രണ്ടും സാന്‍റ്‌നര്‍ ഒരു വിക്കറ്റും വീഴ്‌ത്തി. മത്സരത്തില്‍ നാല് ക്യാച്ചെടുത്ത് ഫീല്‍ഡില്‍ ഡുപ്ലസി താരമായി.  
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍