
കൊല്‍ക്കത്ത: ബൗളര്‍മാരുടെ ക്ഷാമം മറികടക്കാന്‍ ഓസ്‌ട്രേലിയന്‍ നിന്ന് പുത്തന്‍ താരമെത്തുന്നു. ഇതുവരെ ഓസീസ് ജേഴ്‌സിയില്‍ അരങ്ങേറിയിട്ടില്ലാത്ത 24കാരന്‍ മാത്യൂ കെല്ലിയാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുക. തകര്‍പ്പന്‍ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റാണ് കെല്ലി. നേരത്തെ, ശിവം മാവി, കമലേഷ് നാഗര്‍കോട്ടി എന്നി കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് പരിക്ക് കാരണം സീസണ്‍ നഷ്ടമായിരുന്നു.
ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്റെ താരമായ കെല്ലി ഏഴ് മാച്ചുകളില്‍ 11 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകള്‍ എറിയാനുള്ള കഴിവാണ് കെല്ലിയെ വ്യത്യസ്ഥനാക്കുന്നത്. ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെന്നുള്ളത് കൊല്‍ക്കത്തയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കെല്ലിയുടെ ബിഗ് ബാഷില്‍ എറിഞ്ഞ ചില യോര്‍ക്കറുകള്‍ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!